Wednesday, 10 June 2026 | 01:56 PM

Interviews

ദുബായില്‍ നിന്നും കൊച്ചിയിലേക്ക് -അന്നാചാക്കോ

ജി. കൃഷ്ണന്‍ 05 May 2026 12:30 PM
ദുബായില്‍ നിന്നും കൊച്ചിയിലേക്ക് -അന്നാചാക്കോ

കലാജീവിതം എപ്പോള്‍ തുടങ്ങി, എന്നുതുടങ്ങി...?

അന്നാചാക്കോ: സ്‌ക്കൂളിലും കോളേജിലും പഠിക്കുന്ന കാലത്തൊന്നും ഞാന്‍ നാടകത്തില്‍ അഭിനയിക്കുകയോ, കലാപരമായ പ്രവര്‍ത്തനങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ വളരെ ആകസ്മികമായിട്ടാണ് ഈ രംഗത്തേയ്ക്ക് വന്നത്. ചെറിയ ചെറിയ ചില വര്‍ക്കുകള്‍ പിന്നീട് ചെയ്തുതുടങ്ങി. അത് പോക്കറ്റ് മണി ലഭ്യമാകുന്നതുകൊണ്ടും കൂടിയായിരുന്നു. പിന്നെ, ഞാന്‍ ദുബായില്‍ ജോലിക്ക് പോയി, അവിടെ ഞാന്‍ അക്കൗണ്ട്‌സിലാണ് വര്‍ക്ക് ചെയ്തുകൊണ്ടിരുന്നത്.

പക്ഷേ അക്കൗണ്ട് സെക്ഷനില്‍ തുടര്‍ച്ചയായി ഇരുന്നുകൊണ്ടുള്ള ജോലിയോട് എനിക്ക് അത്ര താല്‍പ്പര്യം തോന്നിയില്ല. പിന്നീട് ഞാന്‍ നേരെ കൊച്ചിക്ക് വന്നു. ചില ഷൂട്ടിലൊക്കെ പങ്കടുത്തിട്ടുള്ളതുകൊണ്ട് വീണ്ടും എനിക്ക് പുതിയ ഓപ്പര്‍ച്യൂണിറ്റീസ് വരാന്‍ തുടങ്ങി. ആ സമയത്തെ എന്റെ വര്‍ക്കുകളെല്ലാം നല്ല ഹിറ്റായിരുന്നു താനും.

ഏതൊക്കെ ചാനല്‍...? ഏതൊക്കെ വര്‍ക്ക്?
 

ഫ്‌ളവേഴ്‌സ് ചാനലിന്റെ ഒരു പ്രോഗ്രാം ചെയ്തു, കേരളാവിഷനുവേണ്ടി ചെയ്തു, മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന ഹാസ്യപരമ്പരയില്‍ അഭിനയിച്ചു. തട്ടീം മുട്ടീമിലെ സിദ്ധാര്‍ത്ഥ് കല്യാണം കഴിക്കാന്‍ ആലോചിക്കുന്ന പെണ്‍കുട്ടിയുടെ ചേച്ചിയുടെ വേഷമായിരുന്നു എനിക്ക്. ഫ്‌ളവേഴ്‌സ് ചാനലിലെ 'സ്റ്റാര്‍ മാജിക്' എന്ന പ്രോഗ്രാമില്‍ പങ്കെടുത്തുതുടങ്ങിയപ്പോള്‍ നല്ല റീച്ച് കിട്ടിയിരുന്നു.
ഇതിനിടയില്‍ കോമഡി പ്രോഗ്രാമും വെബ്‌സീരീസും ഒക്കെ കുറെ ചെയ്തു. കൗമുദി ചാനലിനുവേണ്ടി 'ലേഡീസ് റൂം' എന്നൊരു പരമ്പരയും ചെയ്തു.

സിനിമയെക്കുറിച്ച്?

ഞാനിപ്പോള്‍ മൂന്ന് സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. 'ബെസ്റ്റി' എന്ന സിനിമ ഈയിടെ റിലീസായി. ഇതില്‍ ഒരു ഫണ്ണി ക്യാരക്ടറായിരുന്നു. ഇന്ദിരയില്‍ അഭിനയിച്ചു. ആശാശരത്തും ഗുരു സോമസുന്ദരവും പ്രധാന വേഷത്തില്‍ വരുന്ന ചിത്രം. തമിഴില്‍ 'ആതിര' എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി പ്രോജക്ടുകള്‍ പറഞ്ഞിട്ടുണ്ട്.

Tags
Anna Chacko