Interviews
എങ്ങനെയാണ് ആസിഫ് അലി എന്ന നടന് എപ്പോഴും ഡൗണ്‍ ടു എര്‍ത്ത് ആയി പെരുമാറാന്‍ സാധിക്കുന്നത്?
അപ്പൂസ് കെ.എസ്
05 May 2026 12:30 PM
ഫാന്‍സ് ആസിഫിനെക്കുറിച്ച് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. എത്ര തിരക്കാ ണെങ്കിലും ഫാന്‍സിനോട് ഒന്ന് ചിരിക്കാനോ മുഖം കൊടുക്കാനോ ഒരിക്കലും മടിക്കാത്ത ഒരാള്‍ എന്ന്. എങ്ങനെയാണ് ആസിഫ് അലി എന്ന നടന് എപ്പോഴും ഡൗണ്‍ ടു എര്‍ത്ത് ആയി പെരുമാറാന്‍ സാധിക്കുന്നത്?
അങ്ങനെ ശ്രമിച്ചുചെയ്യുന്ന കാര്യം ഒന്നുമല്ല അത്. ഞാന്‍ സിനിമയിലേക്ക് പ്രവേശിച്ചപ്പോള്‍ എങ്ങനെയാണോ ആളുകളോട് പെരുമാറിയിരുന്നത് അതുതന്നെ നിലനിര്‍ത്തിപ്പോരുന്നു. അല്ലാതെ അതില്‍ പ്രത്യേക എഫേര്‍ട്ട് ഒന്നും ഇടാറില്ല. പിന്നെ പ്രേക്ഷകര്‍ക്ക് എന്നോട് ഈ കാലയളവില്‍ ഉണ്ടായ ഒരു സ്നേഹം ഉണ്ട്. അത് നിലനിര്‍ത്തി കൊണ്ടുപോകേണ്ടത് എന്‍റെ ബാധ്യതയാണ്.