Top News
'ഈറം' ഹിന്ദി റീമേക്കിൽ ജാൻവി കപൂർ
05 May 2026 12:30 PM
Highlights
തമിഴിൽ 2009-ൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'ഈറം'. വെള്ളത്തിന്റെ പശ്ചാത്തലത്തിൽ ഔരുങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായ 'ഈറം' സംവിധാനം ചെയ്തത് അറിവഴകൻ ആയിരുന്നു. തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കറുടെ ശിഷ്യനാണ് അറിവഴകൻ. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ശങ്കർ തന്നെയായിരുന്നു. ആദി, നന്ദ, മലയാളി താരങ്ങളായ സിന്ധു മേനോൻ, ശരണ്യ മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഇപ്പോൾ ഹിന്ദിയിൽ റീമേക്കാകാൻ പോകുകയാണെന്നുള്ള വാർത്ത പുറത്തുവന്നിട്ടിട്ടുണ്ട്. 'ഈറം' സിനിമയുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ച മനോജ് പരമഹംസയാണ് ഹിന്ദി 'ഈറം' സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. ഒരുപാട് തമിഴ്, മലയാള, തെലുങ്ക് ചിത്രങ്ങളിൽ സിനിമാട്ടോഗ്രാഫറായി പ്രവർത്തിച്ച മനോജ് പരമഹംസ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് ഇത്. ഇതിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് ബോളിവുഡ് നടിയും, മുൻകാല ഹീറോയിനായ ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ ആണത്രേ! മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീ നടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണെന്നും, അടുത്ത് തന്നെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും എന്നും പറയപ്പെടുന്നുണ്ട്. ജാൻവി കപൂർ അഭിനയിച്ചു ഈയിടെ റിലീസായ തെലുങ്ക് ചിത്രമാണ് 'തേവര'. ജൂനിയർ എൻ.ടി.ആർ. നായകനായി എത്തിയ ഈ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്നാണ് റിപ്പോർട്ട്.