Wednesday, 10 June 2026 | 01:54 PM

Interviews

കളങ്കാവല്‍ - A crime thriller

ജി. കൃഷ്ണന്‍ 05 May 2026 12:30 PM
കളങ്കാവല്‍ - A crime thriller

 

നാഗര്‍കോവിലിലും എറണാകുളത്തുമായി ചിത്രീകരണം പൂര്‍ത്തിയായ ഒരു മമ്മൂട്ടി സിനിമയുണ്ട്, 'കളങ്കാവല്‍.' ഈ സിനിമയുടെ സംവിധായകന്‍ ജിതിന്‍. തിരക്കഥാകൃത്ത് നവാഗതനായ ജിഷ്ണു. ഈ സിനിമയ്ക്കുവേണ്ടി പ്രയത്നിക്കുന്ന സഹപ്രവര്‍ത്തകരാണ് ഇവരെന്ന് വിചാരിക്കാന്‍ വരട്ടെ.

സഹപ്രവര്‍ത്തകരേക്കാളുപരി ഇരുവരും സഹപാഠികളാണെന്നതാണ് വസ്തുത. പഠിക്കുന്ന കാലത്തും ഞങ്ങളുടെ സിലബസ് സിനിമ തന്നെയായിരുന്നുവെന്ന് ജിഷ്ണു പറയുന്നു. അങ്ങനെ സിനിമ സ്വപ്നം കണ്ട് നടക്കുന്നവരായിരുന്നു ഞങ്ങള്‍.

കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ ഒരു ജോലി സമ്പാദിക്കണമെന്നത് എനിക്ക് നിര്‍ബന്ധമായിരുന്നുവെന്ന് ജിഷ്ണു പറയുന്നു. എന്നാല്‍, ജിതിനാകട്ടെ സിനിമയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നു. എനിക്ക് ജോലിയും സിനിമയും പാരലായികൊണ്ടുപോകാനായിരുന്നു ആഗ്രഹവും തീരുമാനവും.

ഒരിക്കല്‍ ആന്‍റോജോസഫുമായുള്ള കൂടിക്കാഴ്ചയില്‍ ഈ കഥ പറഞ്ഞപ്പോള്‍ അത് മമ്മൂട്ടി കമ്പനി ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് ഈ സിനിമയുടെ ജനനം. 2021 ല്‍ ഈ സിനിമ ചെയ്യാന്‍ പ്രോജക്ട് ഓണ്‍ ആയെങ്കിലും ഷൂട്ട് നടക്കുന്നത് 2024 ലാണ്. സെപ്റ്റംബര്‍ 25 ന്. ഇത്രയും കാലം ഈ സിനിമയ്ക്കുവേണ്ടി ഞങ്ങള്‍ കാത്തിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നു.  ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്റ്റോറിയാണ്. ഇതില്‍ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ച് സസ്പെന്‍സുമുണ്ട്.

'കളങ്കാവല്‍' എന്നാണല്ലോ സിനിമയുടെ പേര്. ഈ പേര് സൂചിപ്പിക്കുന്നത് എന്തിനെയാണ്?

തെക്കന്‍ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഐതിഹ്യമുണ്ട്. പ്രത്യേകിച്ചും ഭദ്രകാളീക്ഷേത്രങ്ങളില്‍ ഉത്സവസമയങ്ങളില്‍ ദേവിയുടെ തിരുമുടി എഴുന്നെള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. ആ രീതിയില്‍ ഐതിഹ്യപരമായ കഥാംശം ഈ സിനിമയിലുണ്ട്. കാര്‍ഷികവിളകളുടെ ഒരു സങ്കല്‍പ്പമായും ഈ ഐതിഹ്യകഥയ്ക്ക് ബന്ധമുണ്ട്.

ഈ കഥയ്ക്ക് പ്രചോദനമായ കാര്യം എന്താണ്?

എന്‍റെ അച്ഛന്‍ ഒരു പോലീസ് ഓഫീസറായിരുന്നു. ക്രേം സ്റ്റോറിയുടെ ബേസ് കിട്ടുന്നത് അച്ഛന്‍റെ കയ്യില്‍ നിന്നുതന്നെയാണ്. അച്ഛന്‍റെ കൈവശം ധാരാളം സര്‍വ്വീസ് ബുക്കുകളും ക്രൈംസ്റ്റോറി ബുക്കുകളുമുണ്ടായിരുന്നു. അതില്‍ മിക്കതും ഞാന്‍ വായിച്ചിട്ടുമുണ്ട്. കേരളാപോലീസിനോട് ഒരു വലിയ ആദരവ് എനിയ്ക്കന്നുമുണ്ട്. ഇപ്പോഴുമുണ്ട്.

സിനിമയിലേക്ക് വരാന്‍ അച്ഛന്‍റെ സപ്പോര്‍ട്ട് ഉണ്ടായിരുന്നോ?

തുടക്കത്തില്‍ ഇല്ലായിരുന്നു. തിരുവനന്തപുരംകാര്‍ക്ക് എപ്പോഴും ഒരു സര്‍ക്കാര്‍ ജോലി നേടണമെന്നതാണല്ലോ താല്‍പ്പര്യം. അങ്ങനെയാണ് ഞാനും ബാങ്കിലെ ജോലിക്കാരനായത്. പക്ഷേ, സിനിമ കൂടെയുണ്ടായിരുന്നു. അച്ഛന് നവംബര്‍ 30 ന് റിട്ടയര്‍ ചെയ്യുന്നു, ഞാന്‍ ഡിസംബര്‍ ഒന്നിന് ജോലിക്ക് കയറുന്നു. എനിക്ക് വായനയിലേക്കും എഴുത്തിലേയ്ക്കും കൂടുതല്‍ സപ്പോര്‍ട്ട് തന്നുകൊണ്ടിരുന്നത് അമ്മയായിരുന്നു.

താങ്കള്‍ വിവാഹിതനാണോ?

അതെ. വൈഫ് ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഞങ്ങള്‍ക്കൊരു മോനുണ്ട്. അഞ്ച് വയസ്സായി.

 

Tags
Kalamkaval Mammootty Jithin K. Jose Mammootty Kampany Jishnu Sreekumar