Tuesday, 23 June 2026 | 08:03 PM

Latest

'വീര ധീര ശൂരൻ' സംവിധായകനൊപ്പം കമല്‍ഹാസൻ...

05 May 2026 12:30 PM
'വീര ധീര ശൂരൻ' സംവിധായകനൊപ്പം കമല്‍ഹാസൻ...

 

റെ പ്രതീക്ഷകളോടെ ഈയിടെ റിലീസായ ചിത്രമാണ് കമൽഹാസൻ നായകനായ 'തഗ് ലൈഫ്'.  എന്നാൽ ആ പ്രതീക്ഷകളെ തകർത്ത് ചിത്രം പരാജയപ്പെടുകയാണ് ചെയ്തത്. ഈ ചിത്രത്തിനെ തുടർന്ന് കമൽഹാസൻ നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാവും ചെയ്യുന്നത് സ്റ്റണ്ട് കോറിയോഗ്രാഫർമാരായ അൻപ്-അറിവ് ആണ്. ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ഇതിന്റെ ചിത്രീകരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ  ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

കമൽഹാസൻ ഇപ്പോൾ അതിനുള്ള താരാറെടുപ്പിലാണ്. അതേ സമയം കമൽഹാസൻ ഈ ചിത്രത്തിന് ശേഷം അഭിനയിക്കാനുള്ള കഥ തിരഞ്ഞെടുക്കുന്ന തിരക്കിലുമാണ് എന്നും പറയപ്പെടുന്നുണ്ട്. അതനുസരിച്ച് ഈയിടെ റിലീസായി വമ്പൻ  വിജയമായ വിക്രം നായകനായ 'വീര ധീര ശൂരൻ' എന്ന ചിത്രം സംവിധാനം ചെയ്ത അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസൻ അഭിനയിക്കുമെന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്.

കമൽഹാസന്റെ നിർമ്മാണ കമ്പനിയായ  'രാജ് കമൽ ഫിലിംസ്' തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്നും, കമൽഹാസൻ അഭിനയിച്ച 'തേവർ മകൻ', 'വിരുമാണ്ടി' തുടങ്ങിയ ചിത്രങ്ങളെ പോലെ ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ഈ ചിത്രം ഒരുങ്ങുക എന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമത്രേ!

Tags
S. U. Arun Kumar veera dheera sooran kamal haasan