Wednesday, 10 June 2026 | 12:39 PM

Interviews

രേഖാചിത്രത്തിലൂടെ... -Letha Das

ജി. കൃഷ്ണന്‍ 05 May 2026 12:30 PM
രേഖാചിത്രത്തിലൂടെ... -Letha Das

'രേഖാചിത്രം.' കണ്ടവര്‍ക്കാര്‍ക്കും തന്നെ രേഖയുടെ സ്‌നേഹമയിയായ അമ്മയെ പെട്ടെന്ന് മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മക്കളുടെ സന്തോഷത്തിനായി അവരുടെ കൂടെ നില്‍ക്കുന്ന ഒരു പാവം അമ്മ. ആ അമ്മ നല്‍കിയ സ്‌നേഹസമ്മാനമാണ് ഈ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ സ്‌നേഹമയിയായ അമ്മയെ അവതരിപ്പിച്ചത് തൃശൂര്‍ സ്വദേശിയായ ലതാദാസാണ്.

പ്രവാസിയായിരുന്ന ലതാദാസ് സിനിമയിലും പരസ്യചിത്രങ്ങളിലും സജീവമാണ്. 'കഥ ഇന്നുവരെ' എന്ന സിനിമയില്‍ ബിജുമേനോന്റെ ചെറുപ്പകാലത്തെ അമ്മയായും 'ഗുരുവായൂരമ്പല നടയില്‍' എന്ന സിനിമയില്‍ പൃഥ്വിരാജിനും അഖില്‍ കാവന്നൂരിനുമൊപ്പം കല്യാണം ക്ഷണിക്കുന്ന സീനില്‍ നമ്മെ പൊട്ടിച്ചിരിപ്പിക്കുന്ന ചേച്ചിയായും 'ചാട്ടുളി' എന്ന ചിത്രത്തില്‍ ഷൈന്‍ ടോമിനൊപ്പം ഹൃദയഭേദകമായ പോലീസ്‌സ്റ്റേഷന്‍ രംഗം ചെയ്ത മല്ലി എന്ന ആദിവാസിസ്ത്രീയായും ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'ഇതുവരെ'യില്‍ ഒരു പ്രധാന സ്ത്രീകഥാപാത്രവും ഇവര്‍ ചെയ്തിട്ടുണ്ട്. 'പത്മിനി' എന്ന സിനിമയിലും ഒരമ്മ വേഷത്തില്‍ അഭിനയിച്ചു. അനശ്വര രാജന്‍ ചെയ്ത കഥാപാത്രത്തിന്റെ അമ്മ.
 

ഇങ്ങനെ വിവിധ സിനിമകളില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ലതാദാസ് ഇപ്പോള്‍ തൊടുപുഴയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'ഗുമസ്തന്‍ ഫെയിം അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന 'ബ്രൂട്ടല്‍' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ദിലീപ് നായകനായ പ്രിന്‍സ് ആന്റ് ഫാമിലി, എസെക്കിയേല്‍ എന്നീ സിനിമകള്‍ ലതയുടെ റിലീസാകാനുള്ള ചിത്രങ്ങളാണ്.
കൂടാതെ സമീപകാലത്ത്  ഏകദേശം ഇരുപതോളം പരസ്യചിത്രങ്ങളില്‍ ലതാദാസ് അഭിനയിച്ചുകഴിഞ്ഞു.
സുനിലാണ് ലതയുടെ ഭര്‍ത്താവ്. മകള്‍ സ്വാതികൃഷ്ണ.

 

 

Tags
letha das Rekhachithram