Wednesday, 10 June 2026 | 03:05 PM

Interviews

ലോകയും മലയാള സിനിമയിലെ സൂപ്പര്‍ പരീക്ഷണങ്ങളും

അപ്പൂസ് കെ.എസ് 05 May 2026 12:30 PM
ലോകയും  മലയാള സിനിമയിലെ സൂപ്പര്‍ പരീക്ഷണങ്ങളും

 

പ്രണയവും കുടുംബജീവിതവും രാഷ്ട്രീയവും യുദ്ധവും കോമഡിയും ഒക്കെ നിറഞ്ഞ ഒരു പാരമ്പര്യമായിരുന്നു മലയാള സിനിമയ്ക്ക് ഇത്രകാലം ഉണ്ടായിരുന്നത്. എന്നിരുന്നാലും കഥപറച്ചിലിലെ വ്യത്യസ്തതയും ചിത്രീകരണത്തിലെ മികവും മലയാളി അഭിനേതാക്കളുടെ അഭിനയമികവും മോളിവുഡിനെ മറ്റ് സിനിമാ മേഖലയില്‍ ശ്രദ്ധേയമാക്കി. എന്നാല്‍ ന്യൂജന്‍ ഫിലിം മേക്കേഴ്സ് മലയാള സിനിമയെ ലോകത്തിന്‍റെ ശ്രദ്ധയിലേക്ക് എത്തിച്ചത് അതില്‍ മറ്റൊരു എലമെന്‍റ് കൂടി കൊണ്ടുവന്നിട്ടാണ്. അത് സൂപ്പര്‍ഹീറോ സിനിമകളിലൂടെയായിരുന്നു. അതിന്‍റെ ഏറ്റവും പുതിയ തെളിവാണ് തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ലോക ചാപ്റ്റര്‍ 1.

മലയാളിയുടെ സൂപ്പര്‍ഹീറോ പ്രേമം

അയണ്‍മാന്‍, സ്പൈഡര്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, ഹള്‍ക്ക്, വണ്ടര്‍ വുമണ്‍, ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ ഹോളിവുഡ് സൂപ്പര്‍ ഹീറോസിന്‍റെ വലിയ ആരാധകരാണ് മലയാളികള്‍. ഇവരുള്‍പ്പെടുന്ന ഹോളിവുഡ് ചിത്രങ്ങള്‍ മലയാളക്കരയിലും ഓളം സൃഷ്ടിച്ചുകൊണ്ടാണ് ഓരോ റിലീസും പൂര്‍ത്തിയാക്കുന്നത്. 2018 ല്‍ റിലീസ് ചെയ്ത അ്ലിഴലൃെ: കിളശിശ്യേ ണമൃ, 2019 ല്‍ റിലീസ് ചെയ്ത അ്ലിഴലൃെ: ഋിറഴമാല, 2018 ല്‍ റിലീസ് ചെയ്ത ആഹമരസ ജമിവേലൃ മുതല്‍ പ്രായഭേദമെന്യേ മലയാളികള്‍ക്ക് എല്ലാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ടുശറലൃങമി സീരീസും  ഈ വര്‍ഷം തന്നെ റിലീസിനെത്തിയ സൂപ്പര്‍മാനും മലയാളികളുടെ സൂപ്പര്‍ഹീറോ പ്രേമത്തിന് വലിയ ഉദാഹരണങ്ങളാണ്.

ഈ സ്ഥാനത്തേക്കാണ് ഇതാ മലയാളികളുടെ സൂപ്പര്‍വുമണ്‍ എന്ന സ്ഥാനത്തേക്ക് ലോകയിലെ കള്ളിയന്‍കാട്ട് നീലി സ്വീകരിക്കപ്പെട്ടത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രമായെത്തിയ ലോക ഇതുവരെ നേടിയത് ഇരുന്നൂറ് കോടിയിലേറെ കളക്ഷനാണ്. അതും വെറും മുപ്പത് കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ. ഈ നേട്ടം ഒക്കെ മതി മലയാളികളുടെ സൂപ്പര്‍ഹീറോ സിനിമാസ്നേഹത്തെ അടയാളപ്പെടുത്താന്‍.

മനുഷ്യസ്നേഹം നിറഞ്ഞ, നീതിക്ക് വേണ്ടി കലഹിക്കുന്ന സൂപ്പര്‍ഹീറോസിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ വി.എഫ്.എക്സ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ കൂടി ഉപയോഗപ്പെടുത്തി ചിത്രീകരിച്ചത് കാണാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം. മാനുഷിക വികാരങ്ങള്‍ ഉള്ള സൂപ്പര്‍ഹീറോസിനെ പ്രേക്ഷകര്‍ക്ക് ഒരുപാട് കണക്ട് ചെയ്യാനുമാകും.

മലയാള സിനിമാ ചരിത്രത്തിലെ സൂപ്പര്‍ഹീറോ പരീക്ഷണങ്ങള്‍

ലോ ബജറ്റിലും മലയാള സിനിമയ്ക്ക് വലിയ പ്ലോട്ടുകള്‍ അവതരിപ്പിക്കാന്‍ കഴിയും എന്ന് തെളിയിച്ചത് ചില സൂപ്പര്‍ഹീറോ സിനിമാ പരീക്ഷണങ്ങളിലൂടെയായിരുന്നു.
മലയാള സിനിമയില്‍ ഇത്തരത്തില്‍ സൂപ്പര്‍ഹീറോസിനെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ മുന്‍കാലങ്ങളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. കോടി ക്ലബ്ബുകളുടെ കാലങ്ങള്‍ക്കുമുന്നേ തന്നെ ശാസ്ത്രകഥകള്‍ ഉള്‍പ്പെടുത്തിയ സൈഫൈ സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ മോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനും 1993 ഇന്നസെന്‍റ് നായകനായ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി തുടങ്ങിയ സിനിമകള്‍ ഒക്കെ മലയാള സിനിമയിലെ എണ്ണം പറയാവുന്ന ചില അമാനുഷിക കഥാപാത്രങ്ങളാണ്. അതിനുശേഷം പല ഹൊറര്‍ സിനിമകളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും സൂപ്പര്‍ഹീറോ ജോണര്‍ മലയാളത്തില്‍ പരീക്ഷിക്കുന്നത് 2000 ത്തിന് പകുതിക്കുശേഷമാണ്.

അതില്‍ ഒന്നാണ് 2007 ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അതിശയന്‍. സയന്‍സ് ലാബിലെ ഒരു പ്രത്യേക ദ്രാവകം കുടിക്കുന്നതോടുകൂടി ദേവന്‍ എന്ന ബാലനുണ്ടാകുന്ന അമാനുഷിക ശക്തിയുടെ കഥയാണ് അതിശയന്‍ എന്ന ഫാന്‍റസി ചിത്രം കാണിക്കുന്നത്. അത്യാധുനിക ശക്തികള്‍ ലഭിച്ചതോടുകൂടി ഈ കുട്ടി പിന്നീട് വലുതായി മനുഷ്യരെ സംരക്ഷിക്കുന്ന ഒരു സൂപ്പര്‍ഹീറോ ആകുന്നു. തികച്ചും കുട്ടികള്‍ക്കുവേണ്ടി ചിത്രീകരിച്ച ഈ ചിത്രം കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഒരുപോലെ സ്വീകരിച്ച സൂപ്പര്‍ഹീറോയുടെ ഒരു ലാറ്റ് വേര്‍ഷന്‍ ആയിരുന്നു. ഇതിനുശേഷം 2014 ല്‍ വിനയന്‍റെ സംവിധാനത്തില്‍ തന്നെ പുറത്തിറങ്ങിയ ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന സിനിമയും 2019 ല്‍ പുറത്തിറങ്ങിയ ദി ഗാംബ്ലര്‍ എന്ന ചിത്രവും മോളിവുഡിലെ സൂപ്പര്‍ഹീറോ അറ്റംപ്റ്റുകള്‍ ആണെങ്കിലും അവയധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 

പിന്നീട് 2021 ലാണ് മലയാളികള്‍ക്ക് സ്വന്തമായി ഒരു സൂപ്പര്‍ഹീറോ ഉണ്ടാകുന്നത്. അത് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി തന്നെയായിരുന്നു. മിന്നല്‍ മുരളിക്കു ലഭിച്ച വലിയ വിജയം മലയാള സിനിമയുടെ സൂപ്പര്‍ഹീറോ പരീക്ഷണശ്രമങ്ങളെ വിജയിപ്പിക്കുന്നതായി. ടോവിനോ തോമസ് ചെയ്ത ജെയ്സണ്‍ എന്ന കഥാപാത്രത്തിന് ഇടിമിന്നലേറ്റതോടുകുടെ ഉണ്ടാകുന്ന സൂപ്പര്‍ പവര്‍ കുറുക്കന്‍മൂലയിലെ ആ ഗ്രാമീണ ജനതയെ തന്നെ സംരക്ഷിക്കുന്നതായി പിന്നീട് മാറുന്നുണ്ട്. വില്ലന്‍ കഥാപാത്രമായി മറ്റൊരു സൂപ്പര്‍ഹീറോയും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു സാധാരണ ഗ്രാമത്തിന്‍റെ സ്വന്തം സൂപ്പര്‍ഹീറോ ആയാണ് മിന്നല്‍ മുരളിയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. സൂപ്പര്‍ഹീറോയെ ഗ്രാമത്തിന്‍റെ ശക്തിയായി പ്രതിഷ്ഠിച്ചത് തന്നെയാണ് ഇതിന്‍റെ സംവിധാനത്തിലെ വ്യത്യസ്തത. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സിനിമ നെറ്റ് ഫ്ളിക്സ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത് മലയാളത്തിന്‍റെ സൂപ്പര്‍ഹീറോയെ ലോകത്തിന്‍റെ പല കോണിലേക്കും എത്തിക്കുകയാണ് ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടത്തിലും ഒക്കെ കുറുക്കന്‍മൂലയിലെ സൂപ്പര്‍ഹീറോ പറന്നെത്തി.

ലോകയിലെ സൂപ്പര്‍ഹീറോ

പിന്നീട് നാല് വര്‍ഷത്തിനുശേഷമാണ് മലയാളത്തിന് മറ്റൊരു സൂപ്പര്‍ഹീറോ ഉണ്ടാകുന്നത്. അത് ഒരു സ്ത്രീകഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍റെ വേഷത്തിലാണ് തിയേറ്ററുകളില്‍ എത്തിയത്. മലയാള സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ശക്തമായ എഴുത്തുകള്‍ ഉണ്ടാകുന്നില്ല എന്ന വിമര്‍ശനത്തിന് തക്കതായ മറുപടിയായിരുന്നു ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ വണ്‍. കാലങ്ങളായി മലയാളികളുടെ ഐതിഹ്യകഥകളിലും മിത്തുകളിലും ഉണ്ടായിരുന്ന കള്ളിയങ്കാട്ട് നീലി എന്ന കഥാപാത്രത്തെ പുനരാവിഷ്ക്കരിക്കുകയായിരുന്നു ഡൊമിനിക് അരുണ്‍. 

വെള്ളസാരിയുടുത്ത യക്ഷികളുടെ കഥയറിഞ്ഞ മലയാളി ബാല്യത്തിന്‍റെ കൗതുകങ്ങള്‍ വിശാലമാക്കുന്നതായിരുന്നു വെളുത്ത ഗൗണ്‍ ധരിച്ച് കിളിയേ കിളിയേ എന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കില്‍ പല നാടുകളിലൂടെ ചുറ്റിവരുന്ന മോഡേണ്‍ നീലി. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന നായികയെയും ലോകത്തെ സംരക്ഷിക്കാന്‍ മാത്രം പവറുകള്‍ ഉള്ള ഒരു വുമണ്‍ സൂപ്പര്‍ഹീറോയെയും മലയാളികള്‍ ഒരിക്കല്‍പോലും മനസ്സില്‍ കരുതിയിട്ടുണ്ടാകില്ല. ചിത്രത്തില്‍ കല്യാണിയോടൊപ്പം നസ്ലിന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങി ഒട്ടേറെ യുവതാരങ്ങളും അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിന് തുടര്‍ഭാഗങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന അറിയിപ്പോടെയാണ് ലോക ഒന്നാം ചാപ്റ്റര്‍ താല്‍ക്കാലികമായി അവസാനിക്കുന്നത്. വേഫെയറര്‍ സിനിമാറ്റിക് യൂണിവേഴ്സിലെ മറ്റ് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

താരതമ്യേന മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ലോക എന്ന സിനിമ ആഗോളതലത്തില്‍ നേടിയ ശ്രദ്ധ ഒട്ടും ചെറുതല്ല. ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളില്‍ മികച്ച പ്രീ ബുക്കിംഗ് തന്നെയാണ് ലോകയ്ക്ക് ലഭിച്ചത്. ആദ്യഷോ കഴിഞ്ഞപ്പോള്‍ തന്നെ 250 സ്ക്രീനുകളില്‍ ഉണ്ടായ പ്രദര്‍ശനം 325 സ്ക്രീനുകളിലേക്കായി ഉയര്‍ന്നു.
ബാംഗ്ലൂര്‍ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്‍റെ മികച്ച വിഷ്വല്‍ ഇഫക്ടുകളും വ്യത്യസ്തമായ കഥപറച്ചില്‍ രീതിയും പ്രായഭേദമെന്യേ എല്ലാ പ്രേക്ഷകരെയും ഒരുപോലെ തീയേറ്ററിലേക്ക് സ്വീകരിച്ചു. മലയാളിയുടെ ചിന്തയില്‍ ഉണ്ടാകുന്ന സൂപ്പര്‍ഹീറോ സിനിമകള്‍ വ്യാവസായികമായി മാത്രമല്ല, കേരളത്തിന്‍റെ തനത് പുരാതന സംസ്ക്കാരത്തിന്‍റെ കഥ കൂടി പറയുന്നതാകുന്നു.

മലയാളത്തിലെ മികച്ച സാങ്കേതിക വിദഗ്ദ്ധരെ തന്നെയാണ് ലോക സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഛായാഗ്രാഹകന്‍ നിമിഷ് രവി, ചിത്ര സംയോജകന്‍ ചമന്‍ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബഗാളന്‍, കളറിസ്റ്റ് യാഷിക റൗത്രയ, ആക്ഷന്‍ കോറിയോഗ്രാഫ് യാനിക്ക് ബെന്‍തുടങ്ങി സംഗീതത്തില്‍ ജേക്സ് ബിജോയ് വരെ എല്ലാവരും അതാത് മേഖലയില്‍ മികച്ച വൈദഗ്ദ്ധ്യം ഉള്ളവരാണ്.

എന്നാല്‍ മലയാള സിനിമയിലെ സൂപ്പര്‍ഹീറോകള്‍ ഒരിക്കലും വെസ്റ്റേണ്‍ സൂപ്പര്‍ഹീറോസിന്‍റെ കോപ്പികള്‍ അല്ല എന്ന് അടിവരയിട്ട് തന്നെ നമുക്ക് പറയാന്‍ കഴിയും. വെസ്റ്റേണ്‍ സൂപ്പര്‍ഹീറോസിന്‍റെ എല്ലാ മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന സൂപ്പര്‍ഹീറോസ് ആണെങ്കിലും അവര്‍ മലയാളി പാരമ്പര്യവും മലയാളികളുടെ ദൈനംദിനജീവിതവും അതിലെ ചില ചെറിയ  പോരാട്ടങ്ങളും പ്രതിഫലിപ്പിക്കുന്നതാണ്. ആക്ഷന്‍രംഗങ്ങള്‍ മാത്രം ചെയ്യുന്ന ഹീറോക്കളല്ല മലയാളത്തിലേത്. 

വ്യക്തിത്വപ്രശ്നങ്ങള്‍, കുടുംബബന്ധങ്ങള്‍ തുടങ്ങി മലയാളികള്‍ മൂല്യം കല്‍പ്പിക്കുന്ന എല്ലാ ഗുണങ്ങളും അവരുടെ സൂപ്പര്‍ഹീറോസിനും ഉണ്ടാകും. ഇനി അത് ഇല്ലാത്തവരെ കൈനീട്ടി സ്വീകരിക്കാന്‍ തീര്‍ച്ചയായും മലയാളിക്ക് മടിയുണ്ടാകും.

ചുരുക്കിപ്പറഞ്ഞാല്‍ മലയാളികള്‍ക്ക് അത്രകണ്ട് കണക്ട് ചെയ്യാന്‍ പറ്റിയ എല്ലാ എലമെന്‍റുകളും അതില്‍ ഉണ്ടാകും. മലയാളികള്‍ കേട്ടുപഴകിയ നീലിയും ചാത്തനും ഒക്കെ സൂപ്പര്‍ഹീറോ യൂണിവേഴ്സിലേക്ക് പ്രവേശിക്കുന്നത് കേരളത്തിന് അത്രമേല്‍ അഭിമാനകരമാണ്.

വി.എഫ്.എക്സ് പോലുള്ള സാങ്കേതികവിദ്യകളില്‍ ഉണ്ടായ വലിയ വളര്‍ച്ചയും മെച്ചപ്പെട്ട ക്യാമറ ടെക്നിക്കുകളും അതിവൈദഗ്ദ്ധ്യമുള്ള ടെക്നീഷ്യന്മാരും ഉള്ളത് ഇതുപോലെയുള്ള പുതിയ ജോണറുകള്‍ ഇനിയും മലയാളത്തില്‍ ഉണ്ടാകുന്നതിനുള്ള സാധ്യത ഉയര്‍ത്തുകയാണ്. വെസ്റ്റേണ്‍ സിനിമകളിലെ സൂപ്പര്‍ഹീറോ ആകാന്‍ ശ്രമിക്കാതെ നാടോടി പാരമ്പര്യം ഉള്‍പ്പെടുത്താനുള്ള മലയാളി ഫിലിം മേക്കേഴ്സിന്‍റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ലോകയുടെ ഇനിയും വരാനുള്ള ചാപ്റ്ററുകളില്‍ എന്തൊക്കെയാവും മലയാളി പ്രേക്ഷകര്‍ കാണാന്‍ പോകുന്നതെന്ന് വലിയ കൗതുകത്തോടെ അല്ലാതെ നോക്കിക്കാണാനാവില്ല.

 

Tags
Lokah Chapter 1: Chandra Kalyani Priyadarshan Naslen Dominic Arun Wayfarer Film