Tuesday, 23 June 2026 | 08:05 PM

Latest

"മാക്ട'യുടെ പൊതുയോഗവും.. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും

News Desk 05 May 2026 12:30 PM
"മാക്ട'യുടെ പൊതുയോഗവും..
 പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും


മലയാള സിനിമയിലെ അണിയറയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ ആദ്യ സംഘടനയായ "മാക്ട'യുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും ഇന്നലെ എറണാകുളത്ത് ആശീർവാദ് ഹാളിൽ വച്ച് നടന്നു..
 സംവിധായകർ, തിരക്കഥാകൃത്തുക്കൾ, ക്യാമറമാൻ, സംഗീത വിഭാഗം, പി.ആര്‍.ഓ, മേക്കപ്പ് രംഗത്തുള്ള 36 പേരാണ് മത്സരിച്ചത്. മാക്ട അംഗങ്ങളുടെ വോട്ട് നേടി 21 പേർ വിജയികളായി. സംവിധായകരായ സജിൻ ലാൽ, ജോഷി മാത്യു, എം. പത്മകുമാർ, സുന്ദർദാസ്, പി. കെ. ബാബുരാജ്, മധുപാൽ, വേണു.ബി. നായർ, ലാൽ ജോസ്, ജോസ് തോമസ്.. തുടങ്ങിയവരും ശ്രീകുമാർ അരുക്കുറ്റി, ബാബു പള്ളാശ്ശേരി, രാജിവ് ആലുങ്കൽ, ഷിബു ചക്രവർത്തി, സോണി സായ്, ഉത്പൽ.വി നായർ, ബാദുഷ, അപർണ്ണ, എല്‍. ഭൂമിനാഥന്‍,  എ എസ് ദിനേശ്, അഞ്ജു അഷറഫ്, ജിസ്സന്‍ പോള്‍ എന്നിവരാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്. 

പുതിയ ഭാരവാഹികൾ അടുത്തദിവസം തന്നെ എറണാകുളത്ത് "മാക്ട'യുടെ  ഓഫീസിൽ യോഗം ചേർന്ന് ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരെ തീരുമാനിച്ചുകൊണ്ട് കമ്മറ്റി രൂപീകരിക്കും. 

രാവിലെ 11:30 മണിക്ക് തുടങ്ങിയ യോഗത്തിൽ 2024- 25ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. "മാക്ട'യിലെ അംഗങ്ങളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ഉള്ള അവാർഡ് വിതരണം ചെയ്തു . അഡ്വക്കേറ്റ് എ.ജയശങ്കര്‍ ആയിരുന്നു തെരഞ്ഞെടുപ്പ് നിയന്ത്രിക്കുവാനുള്ള വാരണാധികാരി.  പുതിയ ഭാരവാഹികൾക്ക് ഇനി അടുത്ത മൂന്നുവർഷകാലമാണ് കാലാവധി..