വിജയ്‌സേതുപതിയുടെ ചിത്രത്തിൽ നായകിയാകുന്ന മാളവിക മോഹനൻ...
തമിഴ് ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് ത്യാഗരാജൻ കുമാരരാജ. 'ആരണ്യകാണ്ഡം', 'സൂപ്പർ ഡീലക്സ്', തുടങ്ങിയ ചില ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വിജയ്സേതുപതി, ഫഹദ് ഫാസിൽ, സാമന്ത തുടങ്ങിയവർ അഭിനയിച്ച 'സൂപ്പർ ഡീലക്സ്' എന്ന ചിത്രം നിരൂപക പ്രശംസ നേടിയത് മാത്രമല്ലാതെ വിജയ്‌സേതുപതിക്ക് മികച്ച സഹനടനുള്ള ദേശീയ അവാർഡും നേടിതന്നു. അങ്ങിനെയുള്ള ത്യാഗരാജൻ കുമാരരാജയും, വിജയ്‌സേതുപതിയും വീണ്ടും ഒന്നിച്ചൊരു ചിത്രം ഒരുക്കാനിരിക്കുന്നു എന്നുള്ള വാർത്ത കുറച്ചു ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു.
ഇപ്പോൾ അതിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ചു ഈ ചിത്രത്തിന് 'പോക്കറ്റ് നോവൽ' എന്നാണ് പേരിട്ടിരിക്കുന്നത്. 'സൂപ്പർ ഡീലക്സ്' എന്ന ചിത്രത്തിന് ശേഷം വിജയ്സേതുപതിയും, ത്യാഗരാജൻ കുമാര രാജയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. ത്യാഗരാജൻ കുമാരരാജ തന്നെയാണ് 'പോക്കറ്റ് നോവൽ' ചിത്രം നിർമ്മിക്കുന്നത്.
ഈ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം നായകിയായി അഭിനയിക്കുന്നത് മലയാളി താരമായ മാളവിക മോഹനൻ ആണ്. വിജയ്‌യുടെ 'മാസ്റ്റർ' എന്ന ചിത്രത്തിൽ വിജയസേതുപതിയും, മാളവിക മോഹനനും അഭിനയിച്ചിരുന്നു. എന്നാൽ വിജയസേതുപതി വില്ലൻ കഥാപാത്രമാണ് അവതരിപ്പിച്ചിരുന്നത്. 'പോക്കറ്റ് നോവൽ' ചിത്രത്തിൽ കന്നഡ നടന്മാരായ രാജ് പി ഷെട്ടി, കിഷോർ എന്നിവരും അഭിനയിക്കുന്നുണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് പുരോഗമിക്കുകയാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ നാല് ഭാഷകളിൽ ഈ ചിത്രം റിലീസാകുമെന്നാണ് റിപ്പോർട്ട്.