Monday, 13 July 2026 | 10:04 AM

Latest

പ്രണയം വിവാഹത്തിലേക്ക്; നടി വി.എസ് സൗമ്യ വിവാഹിതയായി

sreyas 06 July 2026 03:02 PM
പ്രണയം വിവാഹത്തിലേക്ക്; നടി വി.എസ് സൗമ്യ വിവാഹിതയായി

Highlights

ഫിറ്റ്നസ് ട്രെയിനറായ ഗൗതം ആണ് വരൻ

മിനിസ്‌ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി വി.എസ്. സൗമ്യ വിവാഹിതയായി. ഫിറ്റ്നസ് ട്രെയിനറായ ഗൗതം ആണ് വരൻ. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് കടന്നത്.

ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആരാധകരും സഹപ്രവർത്തകരും നവദമ്പതികൾക്ക് ആശംസകളുമായി എത്തി.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സ്വദേശിയായ സൗമ്യ, അഭിനയരംഗത്തേക്ക് എത്തുന്നതിന് മുമ്പ് മികച്ച കായികതാരമായും ശ്രദ്ധ നേടിയിരുന്നു. സ്കൂൾ–കോളജ് കാലഘട്ടത്തിൽ പോൾവോൾട്ട് ഇനത്തിൽ ദേശീയതല മത്സരങ്ങളിലടക്കം മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ടെലിവിഷൻ പരമ്പരകൾക്കും വെബ് സീരിസുകൾക്കും ശേഷം സിനിമയിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരം. സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന 'ലോ ആൻഡ് ഓർഡർ' എന്ന ചിത്രത്തിലൂടെയാണ് സൗമ്യയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം.