Wednesday, 24 June 2026 | 12:59 AM

Top News

"മനോജ് കെ. ജയൻ പറഞ്ഞപ്പോഴാണ് കലക്ടർ ആണെന്ന് അറിയുന്നത്.." കലക്‌ടർ രേണു രാജിനോട് സോറി പറഞ്ഞു മമ്മൂക്ക

05 May 2026 12:30 PM
"മനോജ് കെ. ജയൻ പറഞ്ഞപ്പോഴാണ് കലക്ടർ ആണെന്ന് അറിയുന്നത്.." കലക്‌ടർ രേണു രാജിനോട് സോറി പറഞ്ഞു മമ്മൂക്ക

ഗന്ധർവഗായകൻ യേശുദാസിന്റെ 83-ാം പിറന്നളായിരുന്ന് കഴിഞ്ഞ ദിവസം. പിറന്നാളിനോടനുബന്ധിച്ച് യേശുദാസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ എറണാകുളം കലക്‌ടർ രേണു രാജിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പൊൾ വൈറൽ. കലക്ടർ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു.

‘‘കലക്ടർ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാൻ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടർ. വളരെ മനോഹരമായാണ് അവർ സംസാരിച്ചത്. ഇങ്ങനെ ഒരാൾ കലക്ടറായി വന്നതിൽ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാൻ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ. ജയൻ പറഞ്ഞപ്പോഴാണ് കലക്ടർ ആണെന്ന് അറിയുന്നത്.’’–മമ്മൂട്ടി പറഞ്ഞു. പ്രസംഗം നിർത്തിയ ഉടൻ രേണുരാജിനോട് സോറി പറയുകയും സത്യസന്ധമായ കാര്യമാണ് താന്‍ വേദിയിൽ പറഞ്ഞതെന്നും മമ്മൂട്ടി വ്യക്തമാക്കി.

കൊച്ചി പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററില്‍ നടന്ന പരിപാടിയിൽ ഗായകരായ എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സംഗീതസംവിധായകരായ വിദ്യാധരൻ മാസ്റ്റർ, ശരത്, നടന്മാരായ മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.അമേരിക്കയിലെ വസതിയിലിരുന്ന് യേശുദാസും ഭാര്യ പ്രഭയും ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.

Tags
mammootty