Tuesday, 23 June 2026 | 11:44 PM

Top News

ഭ്രമയുഗം' രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍....

05 May 2026 12:30 PM
ഭ്രമയുഗം' രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍....

Highlights

'റെഡ് റൈൻ', 'ഭൂതകാലം', 'ഭ്രമയുഗം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ജന ശ്രദ്ധയാകർഷിച്ച രാഹുല്‍ സദാശിവന്‍ അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണത്രെ നായകനാകുന്നത്. ഇതും അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളെ പോലെ ഹൊറർ വിഭാഗത്തിൽപെടുന്ന സിനിമയായിരിക്കുമെന്നാണ് റിപ്പോർട്ട്. രാഹുല്‍ സദാശിവനും, തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളായ 'വൈ നോട്ട് ഫിലിംസ്' ശശികാന്തും ചേര്‍ന്നാണത്രെ ചിത്രം നിർമ്മിക്കുന്നത്. 'ഭ്രമയുഗം' ചിത്രത്തിന്റെ നിർമ്മാണത്തിലും ശശികാന്ത് അംഗം വഹിച്ചിരുന്നു. ഈ പ്രോജക്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നും, ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിലോ, അല്ലെങ്കിൽ ഫെബ്രുവരിയിലോ തുടങ്ങും എന്നാണു മറ്റൊരു റിപ്പോർട്ട്. രാഹുൽ സദാശിവനും, മമ്മൂട്ടിയും ചേർന്നൊരുക്കിയ 'ഭ്രമയുഗം' വമ്പൻ വിജയമായിരുന്നു. അതിന്റെ തുടർന്ന് രാഹുൽ സദാശിവൻ ഒരുക്കുന്ന ചിത്രം എന്ന നിലയിലും, പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും ഈ ചിത്രം വളരെയധികം പ്രതീക്ഷകൾ ഉണ്ടാക്കും എന്നുള്ളത് നിശ്ചയമാണ്.