Friday, 14 August 2026 | 05:06 AM

Latest

ബേസിൽ ജോസഫ് സംവിധാനത്തിൽ ശക്തിമാനായി രൺവീർ സിങ്ങ്...

05 May 2026 12:30 PM
ബേസിൽ ജോസഫ് സംവിധാനത്തിൽ  ശക്തിമാനായി രൺവീർ സിങ്ങ്...

 

1990-കളിൽ ദൂരദർശനിൽ സംപ്രേഷണമായി എല്ലാവരെയും ആകർഷിച്ച സൂപ്പർ ഹീറോ പരമ്പരയാണ് 'ശക്തിമാൻ'. ഇതിൽ ബോളിവുഡ് താരം മുകേഷ് ഖന്നയാണ്  ശക്തിമാന്റെ വേഷം ചെയ്തത്. ഈ   പരമ്പരയെ ആസ്പദമാക്കി ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് നടനും, 'കുഞ്ഞിരാമായണം', 'ഗോധ',  'മിന്നൽ മുരളി' എന്നീ സിനിമകളുടെ സംവിധായകനുമായ ബേസിൽ ജോസഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിൽ ശക്തിമാനായി ഹിന്ദി നടൻ രൺവീർ സിംങ്ങ് അഭിനയിക്കുമെന്നും പറയപ്പെട്ടിരുന്നു. 

എന്നാൽ അതിന് ശേഷം ചിത്രത്തെക്കുറിച്ച് ഒരു വിവരങ്ങളും പുറത്തുവരികയുണ്ടായില്ല. പിന്നീട് ഈ ചിത്രത്തിൽ ശക്തിമാനായി അഭിനയിക്കുന്നത് രൺവീർ സിങ്ങ് അല്ല, തെലുങ്കിലെ പ്രശസ്ത നടനായ അല്ലു അർജുൻ ആണെന്നുള്ള വാർത്തകളും പുറത്തുവരികയുണ്ടായി. അതേ സമയം ഈ ചിത്രം ഉപേക്ഷിച്ചു എന്ന് മറ്റൊരു വാർത്തയും ഉണ്ടായിരുന്നു. എന്നാൽ ഈ രണ്ട് റിപ്പോർട്ടുകളെയും നിഷേധിച്ച ബേസിൽ ജോസഫ്, രൺവീർ സിങ്ങ് തന്നെയാണ് ഞാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശക്തിമാനായി അഭിനയിക്കുന്നത്. 

അതിൽ യാതൊരു മാറ്റവുമില്ല. ഇതിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ അത് തങ്ങളുടെ സ്വന്തം നേട്ടത്തിനുവേണ്ടിയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ ബേസിൽ ജോസഫ് സംവിധാനത്തിൽ  രൺവീർ സിങ്ങ് ശക്തിമാനാകുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നും അതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാകുമെന്നുമാണ് പറയപ്പെടുന്നത്.

Tags
ranveer singh shaktimaan basil joseph