Tuesday, 23 June 2026 | 07:57 PM

Latest

ധനുഷിന്റെ 2026-ൽ ഒരുങ്ങാനിരിക്കുന്ന മൂന്ന് സിനിമകളുടെ റിപ്പോർട്ട്...

05 May 2026 12:30 PM
ധനുഷിന്റെ 2026-ൽ ഒരുങ്ങാനിരിക്കുന്ന മൂന്ന് സിനിമകളുടെ റിപ്പോർട്ട്...

 

മിഴ് സിനിമയിലെ മുൻനിര നടൻമാരിൽ ഒരാളായ ധനുഷ് അഭിനയിച്ച് ഈ വർഷം (2025)  മൂന്ന് ചിത്രങ്ങൾ പുറത്തിറങ്ങി, തെലുങ്കിൽ ഒരുങ്ങിയ  'കുബേര', ഹിന്ദിയിൽ  ഒരുങ്ങിയ  'തേരേ ഇസ്ക് മേ', തമിഴിൽ ഒരുങ്ങിയ  'ഇഡ്‌ലി കടൈ' എന്നിവയാണ് ആ ചിത്രങ്ങൾ. ഇതല്ലാതെ ധനുഷ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളായ 'നിലവുക്ക് എൻമേൽ എന്നടി കോപം', 'ഇഡ്‌ലി കടൈ' എന്നിവയും പുറത്തിറങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്. 

നിലവിൽ സൂപ്പർഹിറ്റായ  'പോർതൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന, ഇനിയും പേരിടാത്ത ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം അടുത്ത വർഷം ആദ്യ പകുതിയിൽ റിലീസാകുമെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ധനുഷ് അഭിനയിക്കാനിരിക്കുന്ന മൂന്ന് ചിത്രങ്ങളിൽ ഒന്ന് സൂപ്പർഹിറ്റായ 'അമരൻ' എന്ന ചിത്രം സംവിധാനം ചെയ്ത  രാജ്കുമാർ  പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഈ സിനിമയുടെ ഷൂട്ടിങ്ങ്  2026 ജനുവരിയിൽ ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. 

രണ്ടാമത്തെ ചിത്രം സൂപ്പർഹിറ്റായ 'ലബ്ബർ പന്ത്' എന്ന ചിത്രം സംവിധാനം ചെയ്ത    തമിഴരസൻ പച്ചമുത്തുവിന്റെ സംവിധാനത്തിലാണ്! ഈ സിനിമയുടെ  ഷൂട്ടിംഗ് 2026 ഏപ്രിലിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. മൂന്നാമത്തെ ചിത്രം എച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. വിജയ് നായകനായ "ജനനായകൻ' എന്ന ചിത്രത്തിന് ശേഷം എച്.വിനോദ് സംവിധാനം ചെയ്യുന്ന  ഈ സിനിമയുടെ ചിത്രീകരണം 2026 ജൂലൈയിൽ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇങ്ങിനെ അടുത്ത വർഷം അടുത്തടുത്ത് മൂന്ന് ചിത്രങ്ങളിലാണ് ധനുഷ് അഭിനയിക്കാനിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും വ്യത്യസ്ത ചിത്രങ്ങളായിരിക്കുമെന്നും പറയപ്പെടുന്നുണ്ട്.

Tags
Dhanush