Tuesday, 23 June 2026 | 09:48 PM

Latest

രുദ്ര ഒരു സ്ത്രീപക്ഷ സിനിമ.

ജി. കൃഷ്ണൻ 05 May 2026 12:30 PM
രുദ്ര ഒരു സ്ത്രീപക്ഷ സിനിമ.


കണ്ണകി, അശ്വാരൂഡന്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുളള സജീവ് കിളികുലം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് രുദ്ര. ഒരു സ്ത്രീപക്ഷ സിനിമയാണിത്.

അവള്‍ കുപിതയാണ്.. ആർദ്രയാണ്.. അനുരാഗിയാണ്.. എന്ന ടാഗ്‌ലൈനോടുകൂടി
 രുദ്ര പുറത്തു വരുന്പോള്‍  കേന്ദ്രകഥാപാത്രമായ രുദ്രയെ അവതരിപ്പിക്കുന്നത് പുതുമുഖ നായിക നിഷി ഗോവിന്ദാണ്. 

കോഴിക്കോട് സ്വദേശിയായ നിഷിക്കും സിനിമയും അഭിനയവും ഒരു വലിയ മോഹം തന്നെയായിരുന്നു. കുടുംബത്തില്‍ മറ്റാരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്ല. സിനിമയിൽ അഭിനയിക്കുന്നതിനും മുൻപേ കോ -പ്രൊഡക്ഷൻ ചെയ്തു കൊണ്ടാണ് നിഷി സിനിമയിലെത്തുന്നത്. സിനിമയോടുള്ള പാഷനും ഇഷ്ടവും കൊണ്ട് മനസ്സ് കൊതിച്ചു നിൽക്കുമ്പോൾ ആദ്യാവസരം ഈ രീതിയിൽ വന്നപ്പോൾ അങ്ങനെയാകട്ടെ തുടക്കമെന്ന് കരുതി. സിനിമയെക്കുറിച്ച് കൂടുതലായി പഠിക്കാൻ കഴിയുമല്ലോ ഈ അവസരം എന്നും ഞാൻ കരുതിയെങ്കിലും കൂടുതലായി ഒന്നും പഠിക്കാൻ കഴിഞ്ഞില്ല. എട്ടുവർഷങ്ങൾക്കു മുമ്പായിരുന്നു അത്. പിന്നെയും അഭിനയമോഹം മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടായിരുന്നുവെങ്കിലും 2025 ലാണ് രുദ്രയിൽ നായികയായി അഭിനയിക്കുന്നത്. ചിത്രം ജനുവരി 16ന് റിലീസ് ചെയ്യും. പരോൾ എന്ന സിനിമയ്ക്കും കഥയും തിരക്കഥയും രചിച്ച അജിത് പൂജപ്പുരയുടെ സിനിമയാണ് എന്നെ തേടി ആദ്യം വന്നത്. രുദ്രയിലും കൂടി അഭിനയിച്ചു തുടങ്ങിയതോടെ പുതിയ ഓഫറുകൾ എനിക്ക് വന്നു തുടങ്ങി.
 ദുബായിൽ ഒരു construction കമ്പനിയിൽ ജോലിചെയ്ത് വരുന്ന നിഷിയ്ക്ക്  പുതിയ അവസരങ്ങൾ സിനിമയിൽ ഉപയോഗിക്കുവാൻ അവധിയെടുത്ത് കേരളത്തിൽ വരാനും മടിയില്ലെന്ന് സൂചിപ്പിക്കുകയുണ്ടായി..