പ്രശസ്ത കർണാടക സംഗീതജ്ഞ എം.എസ്.സുബ്ബുലക്ഷ്മിയായി സായ് പല്ലവി?
ഈയിടെയായി പ്രശസ്ത ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ തുടങ്ങിയ സെലിബ്രിറ്റികളുടെ ജീവചരിത്രങ്ങൾ സിനിമയാക്കുന്ന പ്രവണത ദക്ഷിണേന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും തുടരുകയാണ്. പ്രത്യേകിച്ച് തെലുങ്കിൽ, നടി സാവിത്രിയുടെ ജീവചരിത്രം 'മഹാനടി' എന്ന പേരിൽ പുറത്തിറങ്ങി. കീർത്തി സുരേഷ് അഭിനയിച്ച ഈ ചിത്രം വൻ വിജയമായിരുന്നു.
നടൻ ദുൽഖർ സൽമാൻ അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ 'കാന്ത' എന്ന ചിത്രവും നടനും, കർണാടക സംഗീതന്യനുമായ ത്യാഗരാജ ഭാഗവതരുടെ ജീവചരിത്രമാണെന്ന് പറയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ, പ്രശസ്ത കർണാടക സംഗീതജ്ഞ എം.എസ്.സുബ്ബുലക്ഷ്മിയുടെ ജീവചരിത്രവും മറ്റൊരു ജീവിതകഥയായി നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ തെലുങ്ക് ചലച്ചിത്രമേഖലയിൽ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
ഇതിൽ, എം.എസ്.സുബ്ബുലക്ഷ്മി എന്ന കഥാപാത്രത്തെ സായ് പല്ലവി അവതരിപ്പിക്കുമെന്നും അതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പറയപ്പെടുന്നുണ്ട്. തെലുങ്ക് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ഗീത ആർട്‌സ്' ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നതെന്നും, അവരുടെ നിർമ്മാണത്തിൽ 'തണ്ടേൽ' എന്ന സിനിമയിൽ സായ് പല്ലവി അഭിനയിച്ചിട്ടുള്ളതിനാൽ ഈ ബയോപിക്കിൽ അഭിനയിക്കാൻ താരം സമ്മതിക്കുമെന്നുമാണ് പറയപ്പെടുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവന്നേക്കാനും സാധ്യതയുണ്ടത്രേ!