Wednesday, 10 June 2026 | 11:18 AM

Interviews

ശരത് അപ്പാനി ഹാപ്പിയാണ്

പി.ആര്‍. സുമേരന്‍ 05 May 2026 12:30 PM
ശരത് അപ്പാനി ഹാപ്പിയാണ്

പ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോന്‍, നില്‍ജ കെ. ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഓഫ് റോഡ്' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ശരത് പാടിയിരിക്കുന്നത്.

ഷാജി സ്റ്റീഫന്‍ എഴുതിയ വരികള്‍ക്ക് സുഭാഷ് മോഹന്‍രാജ് സംഗീതം പകര്‍ന്ന് ജാസി ഗിഫ്റ്റിന്‍റെ ഒപ്പമാണ് ശരത് പാടിയിരിക്കുന്നത്. ഗാനം 'അംബരത്തമ്പിളിപ്പൊട്ട്...' ചെമ്പന്‍ വിനോദും അപ്പാനി ശരത്തും ഗുണനിധിയും ശ്രീരേഖയും മുഖ്യവേഷത്തിലെത്തുന്ന 'അലങ്ക്' അടുത്തമാസം റിലീസിന് ഒരുങ്ങുന്നു.

അപ്പാനി ശരത്, ശ്വേത മേനോന്‍, ശബരീഷ് വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി. യാദവ് രചനയും സംവിധാനവും നിര്‍വഹിച്ച പുതിയ സിനിമ 'ജങ്കാര്‍' ഉടനെ തിയേറ്ററിലെത്തും. എം.സി. മൂവീസിന്‍റെ ബാനറില്‍ ബാബുരാജ് എം.സി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത് ഗംഭീരപ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണിത്. അപ്പാനി ശരത്തിന്‍റെ അഭിനയജീവിതത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ് ജങ്കാറിലെ 'അഭീന്ദ്രന്‍.'

തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളാണ് ശരത് അപ്പാനിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടയിലാണ് ഗായകപരിവേഷവും. അങ്ങനെ ശരത് ഹാപ്പിയാണ്.

 

Tags
Sarath Appani