Wednesday, 10 June 2026 | 07:55 PM

Interviews

ഒരു വീട്... മൂന്ന് സംവിധായകര്‍

ജി. കൃഷ്ണന്‍ മാലം 05 May 2026 12:30 PM
ഒരു വീട്... മൂന്ന് സംവിധായകര്‍

 

ത്യന്‍ അന്തിക്കാടിന്‍റെ മക്കളാണ് അഖില്‍ സത്യനും അനൂപ് സത്യനും. ഇരുവരും സംവിധായകരായതുകൊണ്ടുതന്നെ ഒരു വീട്ടില്‍ നിന്നും മൂന്ന് സംവിധായകരുടെ സാന്നിദ്ധ്യമാണ് മലയാള സിനിമയിലുള്ളത്. രണ്ട് തലമുറയിലുള്ളവരുടെയും കൂടിയുള്ള ഒരു ബ്ലെന്‍ഡാണ് ഈ സിനിമ. മോഹന്‍ലാല്‍, ജനാര്‍ദ്ദനന്‍ ചേട്ടന്‍, സിദ്ധിഖ്, ലാലു അലക്സ്...തുടങ്ങിയവരും പുതിയ തലമുറയിലെ സംഗീത്, മാളവിക മോഹന്‍, പിന്നെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയപ്പെടുന്ന പുതിയവര്‍... ഇങ്ങനെ മൊത്തത്തില്‍ പഴയതും പുതിയതുമായവരുടെ മിക്സ് ചെയ്തുള്ള ഒരു സിനിമയാണിത്. മനസ്സമാധാനത്തോടെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്ന ഒരു സിനിമ. രണ്ട് തലമുറകളുടെയും കള്‍ച്ചറില്‍ നിന്നും സിനിമ മാറുന്നുമില്ല.

ഇപ്പോള്‍ മലയാള സിനിമയില്‍ വളരെ ബ്രില്യന്‍റായിട്ടുള്ള ഡയറക്ടേഴ്സും റൈറ്റേഴ്സുമുള്ള കാലവുമാണ്. പുതിയ തലമുറയില്‍ അത് നമ്മള്‍ കാണുന്നുണ്ടല്ലോ. എന്‍റെ സിനിമകളെക്കുറിച്ച് പറഞ്ഞാല്‍, എന്‍റെ ഓരോ സിനിമയ്ക്കും ഓരോ ജോണറാണ്. ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റും സന്മനസ്സുള്ളവര്‍ക്ക് സമാധാനവും വേറെ രീതികളിലാണ് എടുത്തിട്ടുള്ളത്. ഈ സിനിമയാകട്ടെ, സന്ദീപ് ബാലകൃഷ്ണന്‍ എന്ന ക്ലൗഡ് കിച്ചന്‍ നടത്തുന്ന ഒരാളുടെ ജീവിതത്തിന്‍റെ കഥയാണ്. മോഹന്‍ലാല്‍ ആ കഥാപാത്രം ചെയ്യുന്നു. ലാലിന്‍റെ നല്ല ഹ്യൂമറസായിട്ടുള്ള ഒരു വേഷമാണ്- സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു.

മാളവികമോഹന്‍ ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുകയാണല്ലോ.. അതും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍. മാളവികയെ കണ്ടെത്തിയത് എങ്ങനെയായിരുന്നു?

പ്രശസ്ത ക്യാമറാമാനായ കെ.യു. മോഹന്‍റെ മകളാണ് മാളവിക. ഒരു നടി എന്ന നിലയില്‍ ഞാന്‍ മാളവികയെ നോട്ട് ചെയ്തിട്ടുണ്ടായിരുന്നു. പൂനയില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടി വേണം. മലയാളികള്‍ക്ക് വളരെ കൂടുതല്‍ പരിചിതയാകാനും പാടില്ല. ഇംഗ്ലീഷും ഹിന്ദിയും മലയാളവും ഒക്കെ വളരെ ഫ്ളുവന്‍റായി പറയാവുന്ന ഒരാര്‍ട്ടിസ്റ്റുമായിരിക്കണം. സ്പോട്ട് ഡബ്ബിംഗുമാണ്. സിങ്ക് സൗണ്ടിലാണ് ചിത്രീകരണം. ഈ മൂന്ന് ഭാഷകളും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാര്‍ട്ടിസ്റ്റ് വേണമെന്നും തോന്നിയിരുന്നു. എല്ലാം കൊണ്ടും മാളവിക വളരെ ആപ്റ്റായിരുന്നു താനും. അങ്ങനെയാണ് മാളവിക ഈ സെറ്റില്‍ ജോയിന്‍ ചെയ്യുന്നത്. തെലുങ്കിലും ഒക്കെ വളരെ ബിസിയായ മാളവിക നമ്മളോടുള്ള സ്നേഹം കൊണ്ട് ഡേറ്റുകളൊക്കെ എങ്ങനെയോ അഡ്ജസ്റ്റ് ചെയ്താണ് ഇവിടെ അഭിനയിക്കാന്‍ വന്നത്.

ഒരു വീടും മൂന്ന് സംവിധായകരും

ഒരു വീട്ടിലെ മൂന്ന് സംവിധായകര്‍ ഒരുമിച്ചൊരു സിനിമയില്‍ പങ്കെടുക്കുന്നു... അവര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഉറപ്പോടെ പറയാനാകും, അത് സത്യന്‍ അന്തിക്കാടും അഖില്‍ സത്യനും അനൂപ് സത്യനുമാണെന്ന്. അതെ.. ഇവര്‍ മൂന്നുപേരും ഒത്തുചേര്‍ന്നുകൊണ്ടുള്ള സിനിമയാണ് 'ഹൃദയപൂര്‍വ്വം.' കഥ അഖില്‍ സത്യന്‍റേതാണെന്ന് സൂചിപ്പിച്ചിരുന്നുവല്ലോ..., സത്യന്‍ അന്തിക്കാടിനൊപ്പം ചീഫ് അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നത് അനൂപ് സത്യനുമാണ്. അങ്ങനെ മൂന്നുപേരുടെയും സംഗമം ഒരു സിനിമയില്‍ തന്നെ നടക്കുന്നു. സിനിമ, ഈ  ഓണക്കാലത്ത് തീയേറ്ററുകളിലെത്തും.

അണിയറയില്‍

ബാനര്‍- ആശീര്‍വാദ്, സിനിമാസ്. നിര്‍മ്മാണം- ആന്‍റണി പെരുമ്പാവൂര്‍, തിരക്കഥ- സംഭാഷണം- സോനു ടി.പി. കലാസംവിധാനം- പ്രശാന്ത് മാധവ്. ഗാനങ്ങള്‍- മനുമഞ്ജിത്, സംഗീതം- ജസ്റ്റിന്‍ പ്രഭാകര്‍.എഡിറ്റിംഗ്- രാജാഗോപാല്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ്. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- അമല്‍ സി. സദര്‍.

തയ്യാറാക്കിയത്
ജി. കൃഷ്ണന്‍
ഫോട്ടോ: ചിത്രാകൃഷ്ണന്‍കുട്ടി

Tags
sathyan anthikad anoop sathyan Akhil Sathyan Hridayapoorvam Mohan Lal