Top News
ഗായിക അഞ്ജു ജോസഫ് വിവാഹിതയായി
05 May 2026 12:30 PM
Highlights
മലയാളികളുടെ പ്രിയപ്പെട്ട ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ഈ മാസം 28 നായിരുന്നു വിവാഹം നടന്നത് എന്നാണ് റിപ്പോർട്ട്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ അഞ്ജുവിന്റെ രണ്ടാം വിവാഹമാണ് ഇത്.
ആലപ്പുഴ രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ അഞ്ജു പങ്കുവെച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു.