Tuesday, 23 June 2026 | 08:54 PM

Latest

'വിക്രം വേദ'യുടെ സംവിധായകരുമായി ശിവകാർത്തികേയൻ...

05 May 2026 12:30 PM
'വിക്രം വേദ'യുടെ സംവിധായകരുമായി ശിവകാർത്തികേയൻ...

 

തമിഴിൽ വിജയ്സേതുപതിയും, മാധവനും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് 'വിക്രം വേദ'. 2017-ൽ റിലീസായ ഈ ചിത്രം സംവിധാനം ചെയ്തത് ഭാര്യാഭർത്താക്കന്മാരായ പുഷ്കർ - ഗായത്രിയാണ്. വമ്പൻ വിജയമായ ഈ ചിത്രത്തിനെ തുടർന്ന് പുഷ്കർ - ഗായത്രി  ഇതുവരെ തമിഴിൽ ഒരു സിനിമയും  സംവിധാനം ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രണ്ടു പേരും ചേർന്ന്  വെബ് സീരീസുകൾ നിർമ്മിക്കുകയും, കഥകൾ എഴുതുകയുമായിരുന്നു. 

എന്നാൽ  ഇപ്പോൾ തമിഴിൽ വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യാൻ രണ്ടു പേരും  ഒരുങ്ങി വരികയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച്  ശിവകാർത്തികേയനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനുള്ള പ്രാഥമിക ചർച്ചകൾ തുടങ്ങി എന്നും, അടുത്ത് തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ഇപ്പോഴത്തെ പുതിയ വാർത്ത! 'വിക്രം വേദ' വലിയ വിജയമായതിനെ തുടർന്ന് ഇവരുടെ കോമ്പിനേഷനിൽ അടുത്ത  ചിത്രം എപ്പോൾ ഉണ്ടാകുമെന്നുള്ള പ്രതീക്ഷ കോളിവുഡ് സിനിമാ ആരാധകർക്കിടയിൽ തുടർന്ന് വരികയായിരുന്നു എന്നുള്ളത് ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്. 

ശിവകാർത്തികേയൻ ഇപ്പോൾ എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന 'മദരാശി', സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് കഴിഞ്ഞതും പുഷ്കർ - ഗായത്രിയുമായുള്ള ചിത്രത്തിന്റെ  ജോലികളിൽ ശിവകാർത്തികേയൻ പ്രവേശിക്കും എന്നാണ് പറയപ്പെടുന്നത്.

Tags
sivakarthikeyan pushkar gayathri vikram vedha suzhal