Friday, 14 August 2026 | 05:50 AM

Latest

മമ്മൂട്ടിക്കായി ഒരുക്കിയ കഥയിൽ തമിഴ് നടൻ ജീവ...

05 May 2026 12:30 PM
മമ്മൂട്ടിക്കായി ഒരുക്കിയ കഥയിൽ തമിഴ് നടൻ ജീവ...

 

മിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളും, പ്രശസ്ത നിർമ്മാതാവായ ആർ.ബി.ചൗദ്‌രിയുടെ മകനുമായ ജീവ ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ   'കീർത്തി ചക്ര' എന്ന മലയാള ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തിൽ ജീവ അഭിനയിച്ചിട്ടുണ്ട്. ഈയിടെ റിലീസായ 'ബ്ലാക്ക്' എന്ന ചിത്രത്തിന് ശേഷം ജീവ വീണ്ടും സിനിമകളിൽ അഭിനയിക്കുന്ന തിരക്കിലാണ്. 

കെ.ജി.ബാലസുബ്രഹ്മണ്യം, സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയിട്ടുള്ള എം.രാജേഷ് എന്നിവരുടെ ചിത്രങ്ങളിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. അതോടൊപ്പം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന 'തലൈവർ തമ്പി തലൈമയിൽ' എന്ന ചിത്രത്തിലും ജീവ അഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ്. കണ്ണൻ രവി ഗ്രൂപ്പ്സ് നിർമ്മിക്കുന്ന  ഈ ചിത്രത്തിന്  വിഷ്ണു വിജയ് ആണ് സംഗീതം നൽകുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഇതിനകം പുറത്തിറങ്ങി, മികച്ച പ്രതികരണവും  ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ജീവ അഭിനയിക്കുന്നതിന് മുമ്പ്, നിതീഷ് സഹദേവ് ഈ ചിത്രത്തിന്റെ കഥ മലയാള നടൻ മമ്മൂട്ടിയോട് പറഞ്ഞിരുന്നുവത്രേ! മമ്മുട്ടിക്ക് കഥ ഇഷ്ടപ്പെടുകയും ചെയ്തുവത്രേ!  

എന്നിരുന്നാലും, ആ സമയത്ത് മമ്മുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചില്ല. ഇതിനു ശേഷമാണ് ഈ കഥ ജീവയിലേക്ക് വരുന്നതും, ജീവ ഈ കഥയിൽ അഭിനയിക്കാൻ വളരെയധികം താല്പര്യം കാണിച്ചതും എന്നാണ് പറയപ്പെടുന്നത്. വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ ഒരുങ്ങി വരുന്ന ഈ ചിത്രം ജീവയുടെ സിനിമാ ക്യാരിയറിൽ ഒരു തിരിച്ചു വരവ് നൽകുന്ന ചിത്രമായിരിക്കും എന്നും പറയപെടുന്നുണ്ട്.

Tags
mammootty jiiva