തമിഴ്നാട് സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചു, മികച്ച നടിമാരായി 5 മലയാളി താരങ്ങൾ
തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് മലയാളി താരങ്ങൾ. 2016 മുതല്‍ 2022 വരെയുള്ള അവാര്‍ഡുകളാണ് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷത്തെ സംസ്ഥാന സിനിമാ പുരസ്‌കാരങ്ങളിൽ വിവിധ കാറ്റഗറികളിലായി മലയാളി താരങ്ങൾ തിളങ്ങി.
മഞ്ജു വാര്യര്‍, നയന്‍താര, അപര്‍ണ ബാലമുരളി, ലിജോമോള്‍ ജോസ്, കീര്‍ത്തി സുരേഷ് എന്നിവരാണ് മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം സ്വന്തം പേരിലാക്കിയത്. ജ്യോതിക, സായി പല്ലവി എന്നിവരാണ് മറ്റ് വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.
2016ലെ ‘പാമ്പു സട്ടൈ’ എന്ന സിനിമയിലെ അഭിനയത്തിനാണ് കീര്‍ത്തി സുരേഷിന് പുരസ്കാരം ലഭിച്ചത്. 2017ൽ ‘അറം’ എന്ന ചിത്രത്തിലൂടെ നയൻതാരയും പുരസ്കാരം സ്വന്തമാക്കി. 2019-ല്‍ പുറത്തിറങ്ങിയ ‘അസുര’നിലെ അഭിനയത്തിനാണ് മഞ്ജു വാര്യര്‍ക്ക് പുരസ്‌കാരം.
അപര്‍ണ ബാലമുരളി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ‘സൂരറൈ പോട്രി’ലെ അഭിനയത്തിനാണ്. 2021ലെ പുരസ്കാരമാണ് ലിജോമോൾക്ക്. ‘ജയ് ഭീമി’ലെ തകർപ്പൻ പ്രകടനമാണ് താരത്തിനെ അവാർഡിന് അർഹയാക്കിയത്.
മികച്ച നടന്‍മാര്‍ വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, ആര്‍ പാര്‍ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ്. ‘മാനഗരം’ (2016), ‘അരം’ (2017), ‘പരിയേറും പെരുമാൾ’ (2018), ‘അസുരൻ’ (2019) ‘കൂഴങ്കൽ’ (2020), ‘ജയ്ഭീം’ (2021), ‘കാർക്കി’ (2022) എന്നിവയാണ് മികച്ച സിനിമകൾ. ലോകേഷ് കനകരാജ്, പുഷ്‌കർ ഗായത്രി, മാരി സെൽവരാജ്, പാർഥിപൻ, സുധ കൊങ്കര, ടി.എസ്. ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവർ മികച്ച സംവിധായകർക്കുള്ള പുരസ്കാരം നേടി.
2017 ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം മഗലിർ മട്ടും എന്ന സിനിമയ്ക്ക് ഉർവശി സ്വന്തമാക്കി. മികച്ച നടിമാരുടെ ലിസ്റ്റിൽ അഞ്ച് പേരും മലയാളികളാണ്. കീർത്തി സുരേഷ്, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ, നയൻതാര എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളികൾ. 2016 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വേലൈനു വന്തിട്ടാ വെള്ളക്കാരൻ എന്ന സിനിമയ്ക്ക് വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. തായ് നിലം എന്ന സിനിമയിലെ 'ആഗായം മേലെ' എന്ന ഗാനത്തിന് 2020 ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്ത് സ്വന്തമാക്കി. മലയാളി താരം റഹ്മാൻ മികച്ച വില്ലൻ പുരസ്കാരത്തിന് അർഹനായി.
ലോകേഷ് കനകരാജ് (മാനഗരം), മാരി സെൽവരാജ് (പരിയേറും പെരുമാൾ), സുധ കൊങ്കര (സൂരറൈ പോട്രു), ടി.ജെ. ജ്ഞാനവേൽ (ജയ് ഭീം) എന്നിവർ മികച്ച സംവിധായകരായി തിരഞ്ഞെടുക്കപ്പെട്ടു. മാനഗരം, അറം, അസുരൻ, ജയ് ഭീം തുടങ്ങിയവയാണ് വിവിധ വർഷങ്ങളിലെ മികച്ച സിനിമകൾ.
ഫെബ്രുവരി 13-ന് ചെന്നൈ കലൈവാനർ അരംഗിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ്ണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.