Tuesday, 23 June 2026 | 09:50 PM

Latest

തമിഴ്നാട്ടിലും തരംഗം സൃഷ്ടിക്കാൻ വേടൻ

05 May 2026 12:30 PM
തമിഴ്നാട്ടിലും തരംഗം സൃഷ്ടിക്കാൻ  വേടൻ

 

വേടൻ എന്ന ഹിരണ്‍ദാസ് മുരളി ഇന്ന് യുവാക്കളുടെയും,  യുവതികളുടെയും ഹരമാണ്. വേടന്‍ പാടുമ്പോള്‍ ആനന്ദത്താല്‍, ആവേശത്താല്‍ ഇളകി മറയുന്ന യുവത്വമാണ്  ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.    അങ്ങിനെയുള്ള വേടൻ തമിഴ്നാട്ടിലും തരംഗം സൃഷ്ടിക്കാൻ പോകുകയാണ്. 

എന്നാൽ ഒരു തമിഴ് സിനിമ മുഖേന സംഗീത സംവിധായകനായും, പാടകനുമായാണ്  വേടൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. 'ഗോലി സോഡാ' എന്ന സൂപ്പർഹിറ്റ് ചിത്രം ഉൾപ്പെടെ പല ചിത്രങ്ങൾ സംവിധാനം ചെയ്ത വിജയ് മിൽട്ടൺ  അടുത്ത് സംവിധാനം ചെയ്യുന്ന  ചിത്രത്തിലാണ് വേടൻ ജോയിൻ ചെയ്തിരിക്കുന്നത്.

 ഈ ചിത്രത്തിൽ നടന്മാരായ ഭരത്, സുനിൽ, ആരി അർജുനൻ എന്നിവരോടൊപ്പം റാപ്പർ വേടനും ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ച് ചിത്രത്തിന് സംഗീതവും നൽകുമെന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

Tags
Vedan vijay milton