Thursday, 25 June 2026 | 12:22 AM

Latest

വിവാഹം ഉടനുണ്ടാകുമോ? ‘പ്യുവർ ഗോൾഡ് കപ്പിൾ’ എന്ന് നടി ചാർമി

sreyas 24 June 2026 01:59 PM
വിവാഹം ഉടനുണ്ടാകുമോ? ‘പ്യുവർ ഗോൾഡ് കപ്പിൾ’ എന്ന് നടി ചാർമി

Highlights

തൃഷയുടെ കഴിഞ്ഞ ജന്മദിനത്തിലും താരം പങ്കുവെച്ച കമന്റ് വൈറലായിരുന്നു

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ് യും നടി തൃഷയും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമോ എന്ന ചർച്ചകൾ സജീവമാകുന്നു. തൃഷയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് നടി ചാർമി കൗറിന്റെ ഒരു കമന്റാണ് ഇപ്പോൾ വിജയ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 

ജൂൺ 22-നായിരുന്നു വിജയിയുടെ ജന്മദിനം. പതിവുപോലെ തൃഷയുടെ ആശംസകൾ എത്തുമോയെന്ന ആകാംക്ഷയ്ക്കിടെ ഒരു ദിവസം വൈകിയാണ് നടി Trisha Krishnan ഇൻസ്റ്റഗ്രാമിൽ വിജയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇരുവരും ചേർന്ന് പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ച തൃഷയുടെ പോസ്റ്റിന് താഴെ ചാർമി കൗർ കുറിച്ചത് – “Pure Gold Couple” എന്നായിരുന്നു. ‘കപ്പിൾ’ എന്ന വിശേഷണം ഉപയോഗിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമായത്.

ഇത് ആദ്യമായല്ല ചാർമിയുടെ പരാമർശം ശ്രദ്ധ നേടുന്നത്. തൃഷയുടെ കഴിഞ്ഞ ജന്മദിനത്തിലും താരം പങ്കുവെച്ച കമന്റ് വൈറലായിരുന്നു. അന്ന് തൃഷയെ “ഭാഗ്യത്തിന്റെ പ്രതീകം” എന്ന് വിശേഷിപ്പിച്ച ചാർമി, ചരിത്രത്തിൽ ആ ദിവസം ‘വിജയം’ എന്ന പേരിൽ രേഖപ്പെടുത്തണമെന്ന രീതിയിലും പ്രതികരിച്ചിരുന്നു.

അതേസമയം, ഇത്തവണ തൃഷയുടെ ജന്മദിനാശംസ വൈകിയെത്തിയതോടെ വിജയിയും തൃഷയും തമ്മിൽ അകൽച്ചയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തൃഷ വിജയിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ലെന്ന കാര്യം കൂടി ചർച്ചകൾക്ക് ഇന്ധനമായി. എന്നാൽ വിജയിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചതോടെ ആ അഭ്യൂഹങ്ങൾക്ക് ആരാധകർ തന്നെ മറുപടി നൽകിയിരിക്കുകയാണ്.

സിനിമാ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന സൗഹൃദങ്ങളിലൊന്നാണ് വിജയിയുടെയും തൃഷയുടെയുംത്. ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം Leo എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിച്ചത്. അന്ന് വിജയിയുമായുള്ള പുനഃസംഗമത്തെക്കുറിച്ച് തൃഷ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

“വർഷങ്ങൾക്കു ശേഷം ഒരു സ്കൂൾ സുഹൃത്തിനെ വീണ്ടും കാണുന്നതുപോലെയായിരുന്നു അത്. അതേ സ്നേഹവും സൗഹൃദവും ആശ്വാസവും ഞാൻ അനുഭവിച്ചു. എന്റെ ഇരുപത് വർഷത്തെ കരിയറിൽ ഏറ്റവും കൂടുതൽ സഹകരിച്ച നടൻ വിജയിയാണ്,” എന്നായിരുന്നു തൃഷയുടെ പ്രതികരണം.

ചാർമിയുടെ പുതിയ കമന്റിന് പിന്നിൽ വെറും സൗഹൃദപരമായ തമാശ മാത്രമാണോ, അതോ മറ്റെന്തെങ്കിലും സൂചനകളുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഉയരുന്നത്. എന്നാൽ ഇതുവരെ ഇതുസംബന്ധിച്ച് വിജയിയോ തൃഷയോ പ്രതികരിച്ചിട്ടില്ല.