Tuesday, 23 June 2026 | 10:40 PM

Top News

വില്ല് വീണ്ടും തീയേറ്ററിലേക്ക്

Sreelakshmi N T 05 May 2026 12:30 PM
വില്ല് വീണ്ടും തീയേറ്ററിലേക്ക്

Highlights

വിജയ് നായകനായ വില്ല് സിനിമ വീണ്ടും തീയേറ്ററിലേക്ക്. ഗില്ലി റീ റിലീസ് തുടർന്നുണ്ടായ വിജയത്തിന് പിന്നാലെയാണ് ഈ നീക്കം. 20 കോടിയാണ് ​ഗില്ലി ബോക്സ് ഓഫിസിസിൽ കയറിയത്. പ്രഭുദേവ സംവിധാനം ചെയ്ത് അയ്യ്ങ്കാർ ഇന്റർനാഷണൽ നിർമാണവും വിതരണവും വഹിച്ച സിനിമ 2009 ജനുവരി 12 നായിരുന്നു ആദ്യം റിലീസ് ചെയ്തിരുന്നത്. സോൾജ്യർ എന്ന ഹിന്ദി സിനിമയുടെ തമിഴ് റീമേക്ക് ആയിരുന്നു വില്ല്. ചിത്രത്തിന് സംഗീതം ദേവി ശ്രീ പ്രസാദും, രവി വർമ ഛായാഗ്രഹണവും ,കോല ഭാസ്കർ എഡിറ്റിംഗും ചെയ്തു. ചിത്രത്തിന് അന്ന് വലിയ പ്രേക്ഷക പ്രീതി ലഭിക്കാഞ്ഞതിനാൽ വലിയനേട്ടം കരസ്ഥമാക്കാൻ സാധിച്ചിരുന്നില്ല. ബോക്സ് ഓഫീസിൽ ശരാശരി വിജയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2014 ൽ റീ റിലീസിന് ഒരുങ്ങിയിരുന്നെങ്കിലും സാധിച്ചിട്ടില്ല. തുടർന്ന് 15 വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് സിനിമ വീണ്ടും തീയറ്ററുകളിൽ എത്തുന്നത്. വിജയുടെ 50 പിറന്നാളായ ജൂൺ 21 ന്നാണ് സിനിമ തീയറ്ററിലെത്തുക എന്ന് നിർമാതാവ് കരൺ അയ്യ്ങ്കാർ എക്സിലൂടെ അറിയിച്ചു.