Tuesday, 23 June 2026 | 08:04 PM

Interviews

മോഹന്‍ലാലിന്‍റെ കൂടെ അഭിനയിക്കുമ്പോള്‍

അപ്പൂസ് കെ.എസ് 05 May 2026 12:30 PM
മോഹന്‍ലാലിന്‍റെ കൂടെ അഭിനയിക്കുമ്പോള്‍

 

തുടരും സിനിമയില്‍ ലാലേട്ടന്‍റെ കൂടെ ചെയ്യുക എന്നുപറയുമ്പോള്‍ വളരെ സന്തോഷമുണ്ട്. ആ സിനിമയില്‍ എനിക്ക് സന്തോഷം തന്ന കാര്യമുണ്ട്. ഞാനും ബിനുവും റാണിയും ഉണ്ടായിരുന്നു. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. ഞങ്ങള്‍ മൂന്നുപേരുടെയും അച്ഛന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഒപ്പം നിന്ന് ഫോട്ടോ എടുത്തു.

ലാലേട്ടനെകുറിച്ച് അച്ഛന്‍ പറഞ്ഞ വാക്കുകള്‍

ലാലിന്‍റെ കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ തന്നെ മറന്നുപോകും അച്ഛന്‍ ഒരിക്കല്‍ പറഞ്ഞത് കേട്ടിട്ടുണ്ട്. ലാല്‍ അത്രമാത്രം സപ്പോര്‍ട്ടീവാണെന്നും അദ്ദേഹം ആ ഇന്‍റര്‍വ്യൂവില്‍ പറയുന്നുണ്ട്. അച്ഛന്‍റെ ആ ഇന്‍റര്‍വ്യൂ ഞാന്‍ ഇടയ്ക്കിടെ കാണാറുണ്ട്.

അച്ഛന്‍ ഇതുപോലെ തന്നെ പറഞ്ഞിട്ടുള്ള മറ്റൊരാളാണ് മഞ്ജുവാര്യര്‍. അഭിനയത്തിന്‍റെ കാര്യത്തില്‍ അച്ഛന് മഞ്ജുവാര്യരുമായി ഒരു മത്സരം തന്നെയുണ്ടായിരുന്നു. അച്ഛന്‍ മഞ്ജുവിനൊപ്പം അഭിനയിക്കുമ്പോള്‍ വളരെ കോണ്‍ഷ്യസായിരുന്നെന്ന് കേട്ടിട്ടുണ്ട്.

മഞ്ജുവാര്യര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അച്ഛന്‍ ശ്രദ്ധിക്കാറുണ്ട്. താന്‍ ഇല്ലാത്ത സീന്‍ ആണെങ്കില്‍ പോലും മഞ്ജുവിന്‍റെ ഷോട്ട് എടുക്കുമ്പോള്‍ അച്ഛന്‍ അവിടെ പോയി ഇരിക്കുമായിരുന്നു. അത്രമാത്രം അച്ഛന് ഓരോന്നും ശ്രദ്ധിക്കാറുണ്ട്.

സത്യത്തില്‍ നമ്മള്‍ അങ്ങനെ ചെയ്യണം. അച്ഛന്‍ മാത്രമല്ല, ആരാണെങ്കിലും അങ്ങനെതന്നെ വേണം ചെയ്യാന്‍. നല്ല കഴിവുള്ള ഒരാളുടെ കൂടെ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും നമുക്കും അതിന്‍റെ പോസിറ്റീവ് എനര്‍ജി ലഭിക്കും. അത്തരം ആളുകളുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടുകയെന്നത് ഭാഗ്യമാണ്.

Tags
Mohanlal shobi thilakan thilakan