Tuesday, 23 June 2026 | 09:49 PM

Latest

'ജയിലർ-2'ന് ശേഷം രജനികാന്ത് ആരുടെ സംവിധാനത്തിലാണ് അഭിനയിക്കുന്നത്?

05 May 2026 12:30 PM
'ജയിലർ-2'ന് ശേഷം രജനികാന്ത് ആരുടെ സംവിധാനത്തിലാണ് അഭിനയിക്കുന്നത്?

 

ലോഗേഷ് കനകരാജ്, രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'കൂലി' അടുത്ത മാസം (ഓഗസ്റ്റ്) 14-ന്    റിലീസാകാനിരിക്കുകയാണ്. ഈ ചിത്രത്തിനെ തുടർന്ന് രജനികാന്ത് ഇപ്പോൾ 'ജയിലർ'  രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'ജയിലർ-2'ന് ശേഷം രജനികാന്ത് ആരുടെ സംവിധാനത്തിലായിരിക്കും അഭിനയിക്കുക എന്നത് കുറിച്ചുള്ള ചർച്ചകളും, വാർത്തകളുമാണ്  ഇപ്പോൾ കോളിവുഡിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

അതിൽ  കാർത്തിക്ക് സുബുരാജ്, എച്ച്.വിനോദ്, മാരി സെൽവരാജ് എന്നീ സംവിധായകരുടെ പേരുകളോടെയാണ് വാർത്തകൾ വന്നിരിക്കുന്നത്. എന്നാൽ ഇപ്പോൾ   വേറൊരു സംവിധായകന്റെ പേരാണ് പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം  'മഹാരാജ' എന്ന സൂപ്പർഹിറ്റ് ചിത്രം നൽകിയ നിഥിലൻ സാമിനാഥനാണ്. വിജയസേതുപതി നായകനായി അഭിനയിച്ച് 'മഹാരാജ' 120 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു. പിന്നീട് ഈ ചിത്രം ചൈനയിൽ റിലീസ് ചെയ്യുകയും അവിടേയും  മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

  ഈ സാഹചര്യത്തിലാണ് നിഥിലൻ സാമിനാഥൻ അടുത്ത്  രജനികാന്തുമായാണ് കൈകോർക്കാൻ പോകുന്നതെന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈയിടെ നിഥിലൻ സാമിനാഥൻ രജനികാന്തിന്റെ അടുക്കൽ ഒരു അവതരിപ്പിച്ചെന്നും ആ കഥ രജിനികാന്തിന്  ഇഷ്ടപ്പെട്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആ കഥയിലാണത്രെ രജനികാന്ത് അടുത്ത് അഭിനയിക്കാനിരിക്കുന്നത്. അതേ സമയം ഈ ചിത്രം നിർമ്മിക്കുന്നത് 'റെഡ് ജയന്റ് മൂവീസ്' ആണെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത് വരെ രജനികാന്ത്  ആരുടെ സംവിധാനത്തിലായിരിക്കും അടുത്ത് അഭിനയിക്കുക എന്നുള്ള കാര്യത്തെ കുറിച്ച് വ്യക്തമായി പറയുവാൻ പറ്റുകയില്ല.

Tags
Rajinikanth Jailer 2