കോളേജില്‍ മാത്തമാറ്റിക്സായിരുന്നു ഞാന്‍ പഠിച്ചത്. എന്നാല്‍ ജീവിതത്തില്‍ എന്‍റെ മനുഷ്യരെക്കുറിച്ചുള്ള കണക്കുകൂട്ടലുകളെല്ലാം തെറ്റി... -രാഹുല്‍പ്രീത് സിംഗ്
Highlights
ഒരുപക്ഷേ ദക്ഷിണേന്ത്യന്‍ സിനിമയെ പ്രത്യേകിച്ച് തമിഴ് സിനിമയെ കീഴടക്കും എന്ന് പ്രതീക്ഷിക്കപ്പെട്ട നായികാതാരമാണ് രാഹുല്‍പ്രീത് സിംഗ്. തമിഴില്‍ സൂര്യ, കാര്‍ത്തിക എന്നിവര്‍ക്കൊപ്പം ജോഡി ചേര്‍ന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ രാഹുല്‍പ്രീത് സിംഗ് തമിഴില്‍ മാത്രമല്ല തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ പറന്നുനടന്ന് അഭിനയിക്കയാണ്. ഇന്‍ഡ്യന്‍ 3 പ്രീതിയുടെ വരാനിരിക്കുന്ന സിനിമയാണ്. തന്നെക്കുറിച്ചുള്ള തന്‍റെ ശീലങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണിവിടെ താരം.
* ഞാനൊരു പഞ്ചാബി പെണ്‍കുട്ടിയാണ്. ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയില്‍.
* ഒപ്പം അഭിനയിക്കുന്നവരോട് എങ്ങനെ ഇടപഴകണമെന്ന് എന്നെ പഠിപ്പിച്ചത് അല്ലു അര്‍ജ്ജുന്‍ സാറാണ്. പണ ഇടപാടുകളില്‍ എങ്ങനെ കര്‍ക്കശം കാണിക്കണം എന്ന് പഠിച്ചത് ജൂനിയര്‍ എന്‍.ടി. ആറില്‍ നിന്നുമാണ്.
* ഞാന്‍ സിനിമയിലെത്തിയിട്ട് ഒന്നര പതിറ്റാണ്ടുകഴിഞ്ഞു. ഇപ്പോഴാണ് സിനിമ എന്താണെന്ന് ഒരു വ്യക്തതയുണ്ടായത്. ഈ സിനിമാക്കാരെ ഇനിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
* ഞാന്‍ എപ്പോഴും ാമഹലറൃലൈ ആണ് ധരിക്കുവാന്‍ ഇഷ്ടപ്പെടുന്നത്. ജീന്‍സും പാന്‍റും ഷര്‍ട്ടുകളാണ് ഫേവറിറ്റ്. ഷര്‍ട്ടിന്‍റെ മുകളിലെ മൂന്ന് ബട്ടനും ഇടുകയില്ല.
* അടുത്തകാലത്ത് ബോളിവുഡ്ഡില്‍ പത്തുസിനിമകളില്‍ അഭിനയിച്ച നായികനടി ഞാനായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഞാന്‍ പഞ്ചാബിയായതുകൊണ്ട് ആരും അത്ര ഗൗരവമായി കണ്ടില്ല.
* ജെം ഓഫ് പേഴ്സണ്‍ ആരെന്ന് ചോദിച്ചാല്‍ അത് സൂര്യസാറാണ്. അദ്ദേഹത്തെ പോലെ ഹെല്‍പിങ് ടെന്‍ഡന്‍സിയുള്ള ഒരു ഹീറോയെ ഞാന്‍ കണ്ടിട്ടേ ഇല്ല.
* കോളേജില്‍ മാത്തമാറ്റിക്സായിരുന്നു ഞാന്‍ പഠിച്ചത്. എന്നാല്‍ ജീവിതത്തില്‍ എന്‍റെ മനുഷ്യരെക്കുറിച്ചുള്ള കണക്കുകൂട്ടലുകളെല്ലാം തെറ്റി.
* സിമ്രാനെപ്പോലെയും നയന്‍താരയെപ്പോലെയും ബ്യൂട്ടി കം പെര്‍ഫോമിങ് നടിയായി വളരണം എന്നതാണ് എന്‍റെ ആഗ്രഹം. എനിക്ക് ആക്ട്രസ് അഞ്ജലിയേയും വലിയ ഇഷ്ടമാണ്.
* തുടക്കം മുതലേ തന്നെ ഞാനൊരു 'ഷോ ഗേളാ'ണ്. 'ഫെമിനാമിസ് ഇന്‍ഡ്യാ' സൗന്ദര്യമത്സരത്തില്‍ അഞ്ച് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മില്യന്‍സാണ് ഫോളോവേര്‍സ്. എന്നിട്ടും ഐ ഫീല്‍ ലോണ്‍ലി, ഐസോലേറ്റഡ്. എന്നാല്‍ ആ ഏകാന്തതയേയും ഞാന്‍ എന്‍ജോയ് ചെയ്യുന്നു.
* ടീനേജില്‍ എന്‍റെ സൗന്ദര്യത്തെക്കുറിച്ച് എനിക്ക് തന്നെ അറിയില്ലായിരുന്നു. കോളേജില്‍ പോയി തുടങ്ങിയപ്പോള്‍ ഫ്രണ്ട്സ് പ്രോത്സാഹിപ്പിച്ചതുകൊണ്ട് പഠിക്കുമ്പോള്‍ തന്നെ മോഡലിങ് ചെയ്തുതുടങ്ങി. അതാണ് എന്നെ സിനിമയില്‍ എത്തിച്ചത്.