Tuesday, 23 June 2026 | 08:04 PM

Latest

'അജിത്ത്-64' പുതിയ അപ്‌ഡേറ്റ്...

05 May 2026 12:30 PM
'അജിത്ത്-64' പുതിയ അപ്‌ഡേറ്റ്...

 

അജിത്ത് കുമാർ അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ആയിരുന്നു. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിനെ തുടർന്ന് അജിത്ത് കുമാർ വീണ്ടും  അദ്ദേഹത്തിന്റെ സംവിധാനത്തിൽ തന്നെയാണ് അഭിനയിക്കാനിരിക്കുന്നത് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. 

ഇത് അജിത്തിന്റെ 64-മത്തെ ചിത്രമാണ്. താൽക്കാലികമായി 'AK-64' എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനവരിയിൽ  ഉണ്ടാകുമെന്ന്  അടുത്തിടെ അജിത്ത് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് 'AK-64' ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഫെബ്രുവരിയിൽ തുടങ്ങുമെന്നുള്ള പുതിയ അപ്ഡേറ്റ് സംവിധായകനായ  ആദിക് രവിചന്ദ്രൻ പുറത്തുവിട്ടിരിക്കുന്നത്.

'ഗുഡ് ബാഡ് അഗ്ലി'യെ പോലെത്തന്നെ ഈ ചിത്രവും ഒരു കംപ്ലീറ്റ് എന്റർട്രൈനെർ ആയിരിക്കുമെന്നും,  ഈ ചിത്രത്തിൽ അജിത്തിനൊപ്പം 'വിടാമുയർച്ചി' എന്ന ചിത്രത്തിൽ വില്ലത്തിയായി അഭിനയിച്ച  റെജീന കാസാൻഡ്ര ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട് എന്നുള്ള വാർത്തയും പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് അജിത്തിന്റെ ആരാധകർ വളരെ സന്തോഷത്തിലാണ്. 

അതേ സമയം ഈ  ചിത്രത്തിൽ അജിത്തിന്റെ ജോഡിയായി അഭിനയിക്കാൻ പ്രശസ്ത നടിയായ ശ്രീലീലയുമായി ചർച്ചകൾ നടന്ന് കരാറിൽ ഒപ്പു വച്ചിട്ടുണ്ടെന്നുള്ള ഒരു വാർത്തയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ  ഇത് സംബന്ധമായി സംവിധായകനോ, അജിത്തോ പ്രതികരിച്ചിട്ടില്ല!

Tags
AK 64 MR AJITHKUMAR adhik ravichandran