സിനിമയില്‍ ഡ്രഗ് ഉപയോഗിക്കുന്ന സീനുകള്‍ എങ്ങനെയാണ് അതൊക്കെ ചെയ്തത്?
റിയല്‍ ലൈഫില്‍ ഭയങ്കര ഹാപ്പിയായ, ഫണ്ണിയായ ഒരു ആളാണ് വിശാഖ്. പക്ഷേ എങ്ങനെയാണ് സിനിമയില്‍ ഇതുപോലെയുള്ള സീരിയസ് കഥാപാത്രം ഇത്ര എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നത്? സെറ്റില്‍ ആക്ഷന്‍ വിളിക്കുമ്പോഴുള്ള ഒരു ട്രാന്‍സ്ഫര്‍മേഷന്‍ എങ്ങനെയായിരുന്നു?
ഒരു സീന്‍ ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ ഞാന്‍ മെന്റലി ആ ഒരു സോണില്‍ തന്നെയായിരിക്കും. വേറെ ഒരു ചിന്തയും എനിക്ക് ആ സമയത്ത് ഉണ്ടായിരിക്കില്ല. ഏത് ആക്ടിംഗ് ടൈപ്പ് ആണ് ഞാന്‍ പിന്തുടരുന്നത് എന്ന് പോലും എനിക്ക് തിരിച്ചറിയാനായിട്ടില്ല. ഈ സിനിമയില്‍ ഇപ്പോള്‍ ക്രിസ്റ്റി നടക്കുന്ന രീതിയുണ്ടല്ലോ. അതൊക്കെ അതേപടി സിനിമ തീരുന്നവരെ തുടരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ബോഡി ലാംഗ്വേജ്, ആ കഥാപാത്രം സംസാരിക്കുന്ന രീതി, വസ്ത്രധാരണ രീതി അങ്ങനെ ആ കഥാപാത്രത്തിന്റെ മൊത്തം പ്രസന്റേഷന്‍ ഞാന്‍ കുറെസമയം ചെലവഴിച്ചാണ് ചെയ്തിട്ടുള്ളത്. ആ കഥാപാത്രം ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ അത് ഇറങ്ങുന്നത് വരെ ആ കഥാപാത്രമായി തന്നെ തുടരും.
സിനിമയില്‍ ഡ്രഗ് ഉപയോഗിക്കുന്ന കുറെ സീനുകള്‍ ഉണ്ട്. എങ്ങനെയാണ് അതൊക്കെ ചെയ്തത്?
വിറ്റാമിന്‍ ഡിയുടെ പൊടിയുണ്ട്. അതുവച്ചാണ് സിനിമയില്‍ ശരിക്കും ഡ്രഗ് ആയി ഉപയോഗിക്കേണ്ടത്. പക്ഷേ അത് കിട്ടാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞങ്ങള്‍ ഗ്ലൂക്കോസ് പൊടിയാണ് ഉപയോഗിച്ചത്. അതിന്റെ പൊടിക്ക് കുറച്ചുകൂടി കട്ടിയുണ്ടല്ലോ. അത് ഫൈന്‍ ആക്കി പിടിച്ചാണ് ഉപയോഗിച്ചത്. മൂക്കിലേക്ക് വലിക്കുമ്പോള്‍ ചിലപ്പോള്‍ അത് സൈനസില്‍ ഒക്കെ പോയി ബ്ലോക്ക് ആവും. പിന്നീട് അത് റിമൂവ് ചെയ്യണം. ഭയങ്കര ബുദ്ധിമുട്ടായിരുന്നു ആ സീന്‍ ചെയ്യാന്‍.
ചാക്കോച്ചന്റെ കൂടെയുള്ള അനുഭവം എന്തായിരുന്നു? ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെ എങ്ങനെ നോക്കിക്കാണുന്നു.
ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം കൊണ്ടുവന്ന ഒരു വലിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഉണ്ട്. അത് എടുത്തുപറയേണ്ടതാണ്. ഒരു ചോക്ലേറ്റ് ബോയ് ഇമേജില്‍ നിന്നും സ്‌ട്രോങ്ങ് കഥാപാത്രം ചെയ്യണം എന്ന അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ന്നാ താന്‍ കേസ് കൊട്, ബോഗന്‍വില്ല എന്നീ സിനിമയിലെ കഥാപാത്രങ്ങള്‍ ഒക്കെ എത്ര മികച്ചതാണ്. എന്നെപോലുള്ള ഒരാള്‍ക്ക് ചിലപ്പോള്‍ കുപ്പി പോലുള്ള കഥാപാത്രങ്ങളില്‍ നിന്നു ട്രാന്‍സ്‌ഫോം ആകാന്‍ എളുപ്പമായിരിക്കും. പക്ഷേ ചാക്കോച്ചനെപ്പോലെയുള്ള ഒരു സ്റ്റാറിന് അത് എത്ര ബുദ്ധിമുട്ടായിരിക്കും. അത് വലിയ കോണ്‍ഫിഡന്‍സ് ഉണ്ടെങ്കിലേ പറ്റുള്ളൂ. അത് വലിയ അഭിനന്ദനം അര്‍ഹിക്കുന്നതാണ്.
സംവിധായകന്‍ ജിത്തു അഷറഫുമായുള്ള അനുഭവം?
നല്ല ക്രാഫ്റ്റുള്ള മനുഷ്യന്‍ ആണ് അദ്ദേഹം. അദ്ദേഹം ഞങ്ങള്‍ക്ക് നല്ല സ്‌പേസ് തന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെ നല്ല രീതിക്ക് ഒരു സീന്‍ മികച്ചതാക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹം നല്ലൊരു മികച്ച നടന്‍ കൂടിയാണ്. ഈ കഥാപാത്രം എനിക്ക് തന്നതില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്.