Tuesday, 23 June 2026 | 10:42 PM

Latest

പ്രശസ്ത ഗായകൻ അർജിത് സിംഗ് പിന്നണി ഗാനരംഗം വിടുന്നു...

05 May 2026 12:30 PM
പ്രശസ്ത ഗായകൻ  അർജിത് സിംഗ് പിന്നണി ഗാനരംഗം വിടുന്നു...

പ്രശസ്ത ഗായകൻ അർജിത് സിംഗ് പിന്നണി ഗാനരംഗത്ത് നിന്നും വിരമിച്ചു. ശ്രോതാക്കൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അർജിത് സിംഗ് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നണിഗാനരംഗത്ത് നിന്ന് മാത്രമാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻഡീ മ്യൂസിക്കിൽ പുതിയ പാതകൾ തേടാനാണ് ഈ പിന്മാറ്റം എന്നാണ് കരുതപ്പെടുന്നത്.

'എല്ലാവർക്കും പുതുവർഷാശംസകൾ. ഇക്കഴിഞ്ഞ പോയ വർഷങ്ങളിൽ നിങ്ങളെനിക്ക് ഒരുപാട് സ്‌നേഹം നൽകി. ശ്രോതാക്കളുടെ ആ സ്‌നേഹത്തിന് ഒരുപാട് നന്ദി. ഇനി പിന്നണി ഗാനരംഗവുമായി ബന്ധപ്പെട്ട് ഞാൻ പ്രവർത്തിക്കില്ലെന്ന് അറിയിക്കാൻ ആഗ്രഹിക്കുകയാണ്. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനം എടുക്കുന്നത്. മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുകയാണ്,' അർജിത് സിംഗ് കുറിച്ചു.

2005-ൽ 'ഫെയിം ഗുരുകുൽ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അർജിത് സിംഗ് തന്റെ കരിയർ ആരംഭിച്ചത്. 2013-ൽ പുറത്തിറങ്ങിയ 'ആഷിഖി 2'-ലെ 'തും ഹി ഹോ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബോളിവുഡിലെ ഒട്ടുമിക്ക മുൻനിര നായകന്മാർക്കും അദ്ദേഹം ശബ്ദം നൽകി. രണ്ട് ദേശീയ പുരസ്കാരങ്ങളും പത്മശ്രീയും (2025) നേടിയ അദ്ദേഹം സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ കലാകാരൻ കൂടിയാണ്.

Tags
arijit singh