ഇഷ്ടപ്പെടാത്ത കാര്യത്തിന് പണം ചെലവാക്കി ശരീരവും ആരോഗ്യവും നശിപ്പിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല -Mirnalini Ravi
തമിഴ്-തെലുങ്ക് ചലച്ചിത്ര വേദിയില്‍ തിരക്കുള്ള നായികാതാരമാണ് പോണ്ടിച്ചേരി സ്വദേശിയായ മൃണാളിനി രവി. മികച്ചൊരു അഭിനേത്രിയാണ് മൃണാളിനി. അതുകൊണ്ടുതന്നെ തമിഴിലേയും തെലുങ്കിലേയും അരങ്ങേറ്റ ചിത്രങ്ങളിലെ അഭിനയമികവിന് മൃണാളിനി 'സൈമാ' അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. തമിഴിലും തെലുങ്കിലുമായി ഒരു ഡസനോളം സിനിമകളില്‍ അഭിനയിച്ച താരത്തിന്‍റെ ശ്രദ്ധേയ സിനിമകള്‍ 'ഗഡ്ഡാല കൊണ്ട ഗണേശ്(തെലുങ്ക്), തമിഴില്‍ 'സൂപ്പര്‍ഡീലക്സ്', 'എനിമി', 'എംജിആര്‍ മകന്‍', വിക്രമിന്‍റെ 'കോബ്രാ', വിജയ് ആന്‍റണിക്കൊപ്പം 'റോമിയോ' എന്നിവയാണ്. ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ബിരുദപഠനം പൂര്‍ത്തിയാക്കി ബാംഗ്ലൂരിലെ ഐബിഎമ്മില്‍ ജോലി ചെയ്തുകൊണ്ടിരിക്കവേ നേരമ്പോക്കിനായി ചെയ്ത ഡബ്ബ്മാഷ്, ടിക്ടോക്ക് വീഡിയോകളാണ് മൃണാളിനിക്ക് സിനിമയിലേക്കുള്ള വാതായനങ്ങള്‍ തുറന്നുകൊടുത്തത്.
റോമിയോ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ കിട്ടിയ എക്സ്പീരിയെന്‍സ്..?
'റോമിയോ'യില്‍ എന്‍റേത് വളരെ ഇമോഷണലായ കഥാപാത്രമായിരുന്നു. എന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ കഥാപാത്രം. ഹീറോയ്ക്ക് ഒപ്പം തന്നെ ദൈര്‍ഘ്യമുള്ള ശക്തമായ കഥാപാത്രമായതുകൊണ്ട് നന്നായി അഭിനയിക്കണം എന്ന ഉത്തരവാദിത്വബോധമുണ്ടായിരുന്നു.
വിജയ് ആന്‍റണിക്കൊപ്പം അഭിനയിച്ച അനുഭവം?
വളരെ എളിമയുള്ള, മനുഷ്യസ്നേഹമുള്ള മള്‍ട്ടി ടാലന്‍റഡ് വ്യക്തിയാണ് അദ്ദേഹം. ഒരു ഹീറോ എന്നതിലുപരി നിര്‍മ്മാതാവായി അദ്ദേഹം എന്നെ സഹായിച്ചു എന്നുവേണം പറയാന്‍. എന്നിലെ കഴിവിനെ എങ്ങനെ പുറത്തുകൊണ്ടുവന്ന് മികവുറ്റതാക്കാം എന്ന കാര്യത്തില്‍ വിജയ് ആന്‍റണി സാര്‍ അതീവശ്രദ്ധാലുവായിരുന്നു. ഡബ്ബിംഗ് പോലും എന്നെക്കൊണ്ട് തന്നെയാണ് ചെയ്യിച്ചത്.
യഥാര്‍ത്ഥ ജീവിതത്തില്‍ മൃണാളിനിക്ക് വണ്‍സൈഡ് ലവ് എക്സ്പീരിയെന്‍സുണ്ടോ...?
വണ്‍സൈഡ് ലവ് ഒന്നും ഉണ്ടായിരുന്നില്ല... വണ്‍ സൈഡ് ക്രഷാണ് ഉണ്ടായിരുന്നത്. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്ക് ഇഷ്ടപ്പെട്ട ആ പയ്യന് നേരത്തെ തന്നെ മറ്റൊരാളുണ്ടെന്നറിഞ്ഞപ്പോള്‍ വളരെ വിഷമം തോന്നി.
എപ്പോഴെങ്കിലും മദ്യം രുചിച്ചുനോക്കിയിട്ടുണ്ടോ...?
ഞാനൊരു വെജിറ്റേറിയനാണ്. എന്തൊക്കെ കഴിക്കണം എന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. എന്തിനൊക്കെ പണം ചെലവാകുന്നു, എന്തൊക്കെ എന്‍റെ ശരീരത്തില്‍ പോകുന്നു എന്നതിനെകുറിച്ച് വളരെ കോണ്‍ഷ്യസാണ് ഞാന്‍. ഞാന്‍ മദ്യം രുചിച്ചിട്ടുണ്ട്. ഒരിക്കല്‍ മാത്രം. പക്ഷേ എനിക്ക് അത് ഇഷ്ടമായില്ല. ഇഷ്ടപ്പെടാത്ത കാര്യത്തിന് പണം ചെലവാക്കി ശരീരവും ആരോഗ്യവും നശിപ്പിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം.