Thursday, 25 June 2026 | 02:07 AM

Latest

അഴിമതിക്കാരായ രാഷ്ട്രീയക്കാരെ വീഴ്ത്താൻ

05 May 2026 12:30 PM
അഴിമതിക്കാരായ രാഷ്ട്രീയക്കാരെ വീഴ്ത്താൻ

 

എച്.വിനോദ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ 'ജനനായകൻ' 2026, ജനവരി 9-ന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി, ഇപ്പോൾ അവസാന ഘട്ട ജോലികൾ നടന്നു വരികയാണ്. ചിത്രം രാഷ്ട്രീയ കഥയെ ആസ്പദമാക്കിയുള്ളതാണെന്നുള്ള  റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നല്ലോ? ചിത്രത്തിൽ വിജയ് പോലീസ്‌കാരനായും  എത്തുന്നുണ്ടെന്നുള്ള വിവരം ഈയിടെ പുറത്തുവന്ന ചിത്രത്തിന്റെ വിഡീയോ മൂലം പുറത്തുവരികയുണ്ടായി.

 അതെ സമയം ഈ ചിത്രത്തിൽ  അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ സംസാരിക്കുന്ന സത്യസന്ധനായ പോലീസുകാരനായിട്ടാണത്രെ വിജയ് അഭിനയിച്ചിരിക്കുന്നത്. കൂടാതെ, രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വാഗ്ദാനങ്ങൾ നൽകി ആളുകളെ എങ്ങനെ ആശയക്കുഴപ്പത്തിലാക്കുകയും, വഞ്ചിക്കുകയും ചെയ്യുന്നു, വോട്ടിന് പണം നൽകി ആളുകളെ  എങ്ങിനെ വശീകരിക്കുന്നു, തെറ്റിദ്ധരിപ്പിക്കുന്നു എന്നുള്ള വിഷയങ്ങളെല്ലാം അടങ്ങുമത്രേ!  ഇങ്ങിനെയുള്ള കാര്യങ്ങളിൽ സത്യസന്ധനായ  പോലീസുകാരനായി വരുന്ന വിജയ് എങ്ങിനെ പ്രവർത്തിക്കുന്നു  എന്നുള്ളതാണത്രേ ചിത്രത്തിന്റെ മുഖ്യ പ്രമേയം. 

 കൂടാതെ ഈ സിനിമയിൽ വിജയ് ജനങ്ങൾക്ക് ചില ഉപദേശങ്ങൾ നൽകുന്ന രംഗങ്ങളും,  യഥാർത്ഥ ജനാധിപത്യം എങ്ങനെയായിരിക്കണമെന്നു   കാണിക്കുന്ന രംഗങ്ങളും ഉണ്ടത്രേ! ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾ  നേതാക്കളെ എങ്ങനെ തിരഞ്ഞെടുക്കണം, അങ്ങിനെ തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കൾ എങ്ങിനെ പ്രവർത്തിക്കണം എന്നുള്ള കാര്യങ്ങളും ചിത്രത്തിൽ ഉണ്ടായിരിക്കുമത്രേ! അടുത്ത് വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കാനിരിക്കുന്നതിനാൽ ജനങ്ങൾക്കിടയിൽ ഒരു ബോധവൽക്കരണം നടത്തുന്ന വിധത്തിലുള്ള ഒരു ചിത്രമായിരിക്കുമത്രേ ജനനായകൻ!

Tags
Actor Vijay Jana Nayagan