Wednesday, 24 June 2026 | 12:58 AM

Latest

ഒരേ ചിത്രത്തിൽ 5 നായികമാർ...

05 May 2026 12:30 PM
ഒരേ ചിത്രത്തിൽ 5 നായികമാർ...

 

 കന്നഡ സിനിമാ നിർമ്മാതാവായ  രാജു ഷെരേഗർ തമിഴിൽ നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് 'വവ്വൽസ്'. 5 കഥകളടങ്ങുന്ന ഈ ആന്തലജി ചിത്രം ദിലീപ്കുമാർ, സംഗീത്, ഹേമന്ദ് കുമാർ, സന്തോഷ് രവി, ജഗൻ രാജേന്ദ്രൻ തുടങ്ങിയ അഞ്ച് പേരാണ് സംവിധാനം ചെയ്തിരിക്കുന്നത്.  

'യൂഹി' സേതു, ചിന്നി ജയന്ത്, സംയുക്ത വിശ്വനാഥ്, രാജ് അയ്യപ്പ, ദീപക് പരമേഷ് തുടങ്ങിയ  തമിഴ് നടന്മാർക്കൊപ്പം 5 പുതിയ മുഖങ്ങളാണ് ഈ ചിത്രത്തിൽ നായികമാരായി  അഭിനയിച്ചിരിക്കുന്നത്. ശരവണ സുബ്രഹ്മണ്യം സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം അടുത്ത് തന്നെ തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിൽ 5 വ്യത്യസ്തമായ പ്രണയകഥകൾ ഉണ്ട്. 

ഓരോന്നും വ്യത്യസ്തമായ പ്രണയകഥകളാണത്രെ. ഇന്നത്തെ യുവാക്കളുടെ മാനസികാവസ്ഥയും, പ്രണയവും,  കാഴ്ചപാടുകളെയും പുറത്തുകാണിക്കുന്ന ചിത്രമാണെന്നാണ് റിപ്പോർട്ട്. ഇത് ഇന്നത്തെ തലമുറക്കുള്ള ചിത്രം മാത്രമല്ല, യുവാക്കളെ മനസ്സിലാക്കി അവർക്ക് വഴിവിടേണ്ട മാതാപിതാക്കൾക്കായുള്ള ചിത്രവും കൂടിയാണത്രെ!

Tags
vowels