Wednesday, 24 June 2026 | 02:14 AM

Latest

അജിത്തിനൊപ്പം മോഹൻലാലും....

05 May 2026 12:30 PM
അജിത്തിനൊപ്പം മോഹൻലാലും....

 

അജിത്തിന്റേതായി അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യാണ്. ആധിക് രവിചന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിന് ശേഷം ആധിക് രവിചന്ദ്രൻ    സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്നെയാണ് അജിത് അഭിനയിക്കുന്നത് എന്നും, ഇത് അദ്ദേഹത്തിന്റെ 64-ാമത്തെ ചിത്രമാണെന്നുമുള്ള വിവരങ്ങളെല്ലാം മുൻപ് നൽകിയിരുന്നു. ഈ സിനിമയുടെ ചിത്രീകരണം    ഹൈദരാബാദിൽ തുടങ്ങി എന്നും, അവിടെ അജിത്ത് ഒഴികെയുള്ള ചില താരങ്ങളുടെ രംഗങ്ങൾ ചിത്രീകരിച്ചുവരികയാണെന്നും, നിലവിൽ കാർ റേസിംഗ് സംബന്ധപെട്ട തിരക്കിലായ അജിത്ത് അടുത്ത് തന്നെ ചിത്രീകരണത്തിൽ ചേരുമെന്നുമാണ് പറയപ്പെടുന്നത്.

 ഈ സാഹചര്യത്തിലാണ് ഈ  സിനിമയിൽ നായകിയായി അഭിനയിക്കുന്നത് ഇപ്പോഴത്തെ സെൻസേഷണൽ ഹീറോയിനായ ശ്രീലീലയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അതോടൊപ്പം ഈ ചിത്രത്തിൽ ഒരുപാട്  സെലിബ്രിറ്റികൾ അഭിനയിക്കുന്നെണ്ടെന്നും പറയപ്പെടുന്നുണ്ട്. അവരിൽ ഒരാൾ  മോഹൻലാൽ ആണത്രേ! ഒരു പ്രധാന വേഷത്തിലാണ് മോഹൻലാൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. 

അതുപോലെ തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും, നടനുമായ മിഷ്‌കിനും, സംഗീത സംവിധായകനും, നടനുമായ  ജി.വി.പ്രകാശും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട് എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇതുസംബന്ധമായുള്ള ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തമിഴിൽ വിജയ്, സൂര്യ, കമൽഹാസൻ, രജനികാന്ത് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള മോഹൻലാൽ അജിത്തിനൊപ്പം ചേരുന്നത് ഇത് ആദ്യമായാണ്.

Tags
Mohanlal MR AJITHKUMAR