Wednesday, 24 June 2026 | 02:17 AM

Latest

രജനികാന്തിന്റെ 'ജയിലർ-2'ൽ വിദ്യാബാലനും...

05 May 2026 12:30 PM
രജനികാന്തിന്റെ 'ജയിലർ-2'ൽ വിദ്യാബാലനും...

 

'കൂലി'ക്ക് ശേഷം രജിനികാന്തിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രം 'ജയിലർ-2' ആണ്.   നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്തുവരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ  തകൃതിയായി പുരോഗമിക്കുകയാണ്. ആദ്യ ഭാഗത്തിൽ അഭിനയിച്ച രമ്യകൃഷ്ണൻ, മിർണ മേനോൻ, തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിൽ അഭിനയിച്ച ശിവരാജ് കുമാർ, മോഹൻലാൽ എന്നിവരും ഈ ഭാഗത്തിൽ ഉണ്ടാവുമെന്നാണ് പറയപ്പെടുന്നത്. 

തമിഴിൽ ഇപ്പോൾ അധിക തിരക്കുള്ള നടന്മാരിൽ ഒരാളായ എസ്.ജെ.സൂര്യയും ഇതിനകം ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഇപ്പോൾ  അദ്ദേഹത്തിന് പിന്നാലെ പ്രശസ്ത ബോളിവുഡ് നടിയായ വിദ്യാബാലനും ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നു എന്നുള്ള മറ്റൊരു പുതിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യ ബാലൻ ഇതിന് മുൻപ് അജിത്ത് നായകനായ 'നേർക്കൊണ്ട പാർവൈ'യിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. താരം രജിനികാന്തിനൊപ്പം അഭിനയിക്കുന്നത് ഇത് ആദ്യമായാണ്.

Tags
Vidya Balan Rajinikanth Jailer 2