വിജയും ഭാര്യ സംഗീതയും വേർപിരിയാൻ ഒരുങ്ങുന്നു? വിവാഹമോചന ചർച്ചയിൽ സോഷ്യൽ മീഡിയ
തമിഴ് സിനിമയ്ക്ക് എന്നും പ്രിയങ്കരനാണ് ഇളയ ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടൻ കൂടിയാണ്. വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'വാരിസ്'. പൊങ്കൽ റിലീസായാണ് തിയേറ്ററുകളിൽ എത്തുക. എന്നാൽ ഇപ്പൊൾ വിജയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ എങ്ങും ചർച്ച.
23 വർഷത്തെ ദാമ്പത്യത്തിന് ശേഷം താരം ഭാര്യ സംഗീതയുമായി വേർപിരിയാൻ പോവുകയാണെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നുണ്ട്. എന്നാൽ ഇരുവരിൽ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇരുവരും കുറച്ചുകാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിജയുടെ കൂടെ പരിപാടികളിലും സിനിമയുടെ പ്രൊമോഷന്റെയോ ഭാഗമാകുമ്പോഴെല്ലാം അദ്ദേഹത്തിന് പിന്തുണയുമായി ഭാര്യ സംഗീതയും ഉണ്ടാകാറുണ്ട്. എന്നാൽ കുറച്ചുകാലമായി സംഗീതയെ വിജയ്ക്കൊപ്പം കാണാറില്ല എന്നാണ് ആരാധകർ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് നടന്ന സംവിധായകൻ അറ്റ്‌ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവർ പരിപാടിയിലും വാരിസിന്റെ ഓഡിയോ ലോഞ്ചിലും സംഗീത പങ്കെടുത്തിരുന്നില്ല. വിജയ് മാത്രമായിരുന്നു. പങ്കെടുത്തത്
അതേസമയം പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും സംഗീത കുട്ടികൾക്കൊപ്പം യുഎസിൽ അവധി ആഘോഷിക്കുകയാണെന്നുമാണ് വിവരം. ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീത വിജയിയുടെ വലിയ ആരാധികയായിരുന്നു. ഒരു സിനിമാ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതിന് ശേഷം സൗഹൃദതിലവുകയും പിന്നീട് ഇരുവരും വീട്ടുകാരുടെ സമ്മതതോടെ വിവാഹം കഴിക്കുകയുമായിരുന്നു. 1999 ല്‍ വിവാഹിതരായ താരങ്ങള്‍ക്ക് രണ്ട് മക്കളുണ്ട്. ജയ്സൺ, ദിവ്യ ആണ് മക്കൾ