Saturday, 15 August 2026 | 12:05 PM

Latest

ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ അജിത്തും...

05 May 2026 12:30 PM
ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ അജിത്തും...


മിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ ലോഗേഷ് കനകരാജ് സംവിധാനം ചെയ്തു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം രജനികാന്ത് നായകനാകുന്ന 'കൂലി'യാണ്.  അടുത്ത മാസം 14-ന് പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന് ശേഷം കാർത്തി നായകനാകുന്ന 'കൈതി'യുടെ രണ്ടാം ഭാഗമാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്നത്. 

അതിന് മുൻപായി  'റോക്കി', 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അരുൺ മാതേശ്വരന്റെ സംവിധാനത്തിൽ ലോകേഷ് കനകരാജ് നായകനായും ഒരു ചിത്രം മുഖേന അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. 'കൈതി' രണ്ടാം ഭാഗം ആരംഭിക്കുന്നതിന് 8 മാസത്തോളം ഇടവേളയുണ്ട് എന്നതിനാൽ  അതിനിടയിൽ, അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന  ഗ്യാങ്സ്റ്റർ സിനിമയിൽ അഭിനയിക്കാനാണ് ലോഗേഷ് കനകരാജ് തീരുമാനിച്ചിരിക്കുന്നത്. 

അതിനായി ഇപ്പോൾ ശരീരഭാരം കുറയ്ക്കാനും, ആയോധനകലകൾ പഠിക്കാനും പരിശീലനം നടത്തുകയാണ് ലോഗേഷ് കനകരാജ്. ഈയവസരത്തിലാണ് ലോഗേഷ് കനകരാജ് അജിത്തിനെ നായകനാക്കിയും ഒരു ആക്ഷൻ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണെന്നുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. 

കമൽഹാസൻ, രജനികാന്ത്, വിജയ്, കാർത്തി തുടങ്ങി തമിഴ് സിനിമയിലെ മുൻനിര താരങ്ങളെ നായകനാക്കി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ലോഗേഷ് കനകരാജിന് അജിത്തിനെ നായകനാക്കിയും ഒരു ചിത്രം സംവിധാനം ചെയ്യണം എന്നുള്ളത് ഒരുപാട് കാലമായുള്ള ആഗ്രഹമാണത്രെ! അതിനായുള്ള ചർച്ചകൾ നടന്നു എന്നും ആ ചിത്രം ഉടനെ ഉണ്ടാകുമെന്നുമാണ്  ലോഗേഷ് കനകരാജ് പറഞ്ഞിരിക്കുന്നത്.  

ഈ വാർത്ത ഇപ്പോൾ കോളിവുഡിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ലോഗേഷ് കനകരാജ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ള എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ വമ്പൻ വിജയമായ ചിത്രങ്ങളാണ് എന്നുള്ളത് ശ്രദ്ധേയമാണ്.

Tags
ajith kumar lokesh kanagaraj