Latest
'തുടരും' ചിത്രത്തിൽ ജോർജിന്റെ മകളായി അഭിനയിച്ച അർഷ ബൈജു തമിഴിലേക്ക്...
05 May 2026 12:30 PM
മലയാളത്തിൽ വളർന്നുവരുന്ന ഒരു നടിയായ അർഷ ബൈജു, മോഹൻ ലാലിന്റെ 'തുടരും' എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടി. ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ജോർജിന്റെ മകളായി അഭിനയിച്ച അർഷ ബൈജു 'ഹൗസ് മേറ്റ്സ്' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്.
ഈ ചിത്രത്തിൽ ദർശനൊപ്പമാണ് താരം നായികയായി അഭിനയിക്കുന്നത്. കാളി വെങ്കട്ട്, വിനോദിനി, ദീന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് ടി.രാജവേൽ ആണ്. പ്ലേസ്മിത്ത് സ്റ്റുഡിയോസിന്റെ കീഴിൽ എസ്.വിജയ പ്രകാശ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് രാജേഷ് മുരുകേശനാണ് സംഗീതം നൽകുന്നത്. നടൻ ശിവകാർത്തികേയന്റെ 'ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. ഓഗസ്റ്റ് 1-ന് ചിത്രം റിലീസാകുമെന്നാണ് റിപ്പോർട്ട്.