ആശകള്‍ ആയിരവുമായി അച്ഛനും മകനും
ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി എന്നിവര്‍ നിര്‍മ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് ആശകള്‍ ആയിരം. ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജി. പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്‍റണി ജോസഫ് ആണ് ആശകള്‍ ആയിരത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടര്‍. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്‍റണി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ജയറാം, കാളിദാസ് ജയറാം, ആശാശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥന്‍, അഖില്‍ എന്‍ആര്‍ഡി, രമേഷ് പിഷാരടി, ദിലീപ് മേനോന്‍, സിന്‍സ് ഷാന്‍, രാജേഷ് അഴിക്കോട്, വൈശാഖ് വിജയന്‍, അഭിനന്ദ് അക്കോട്, മുകുന്ദന്‍, ആനന്ദ് പത്മനാഭന്‍, രഞ്ജിത് ബാലചന്ദ്രന്‍, സുധീര്‍ പരവൂര്‍, നിഹാരിക, ഭാഗ്യ, കുഞ്ചന്‍, ഷാജു ശ്രീധര്‍, റാഫി, സുരേഷ് കുമാര്‍ എന്നിവര്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകള്‍ ആയിരത്തിന്‍റെ കോ-പ്രൊഡ്യൂസേഴ്സ് ബൈജു ഗോപാലന്‍, വി.സി പ്രവീണ്‍ എന്നിവരാണ്. ആശകള്‍ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീഗോകുലം മൂവിസിന്‍റെ ഡിസ്ട്രിബ്യൂഷന് പാര്‍ട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവര്‍സീസ് വിതരണം ഫാര്‍സ് ഫിലിംസുമാണ് നിര്‍വ്വഹിക്കുന്നത്.
ആശകള്‍ ആയിരം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്- ഡി.ഒ.പി സ്വരൂപ് ഫിലിപ്പ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, എന്‍.എം. മ്യൂസിക് ആന്‍ഡ് ഒറിജിനല്‍ സ്കോര്‍ സനല്‍ ദേവ്, എഡിറ്റര്‍ ഷഫീഖ് പി.വി, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍, കൊറിയോഗ്രാഫി സ്പ്രിംഗ, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്സിങ് ഫസല്‍ എ. ബക്കര്‍, ട്രയ്ലര്‍ കട്ട്സ് ലിന്‍റോ കുര്യന്‍, ഗാനരചനമനു മഞ്ജിത്, ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സക്കീര്‍ ഹുസൈന്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, വി.എഫ്.എക്സ് കോക്കനട്ട് ബഞ്ച്, ഡി.ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് ശ്രീക് വാര്യര്‍, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്.