Wednesday, 24 June 2026 | 03:30 AM

Latest

അതിഥിയായി പ്രണയദിനത്തിൽ

ജി.കെ 05 May 2026 12:30 PM
അതിഥിയായി പ്രണയദിനത്തിൽ


മനോജ് ശ്രീലകം മഴവിൽ മനോരമക്കുവേണ്ടി സംവിധാനം ചെയ്യുന്ന ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ എന്ന ടി.വി സീരിയലിന്‍റെ എറണാകുളത്തെ ഒരു ലൊക്കേഷനിലേക്ക് ഇന്ന് ഒരു അതിഥി എത്തുന്നുണ്ട്.
 അത് മറ്റാരുമല്ല,  സിനിമ നടനും നിർമ്മാതാവുമായ വിജയ ബാബുവാണ്.. ഇന്നത്തെ ദിനത്തിന്‍റെ പ്രത്യേകത അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു വിജയ് ബാബുവിന്‍റെ വരവ്.
 ഇന്ന് ഫെബ്രുവരി 14,
വാലന്‍റയിന്‍സ് ഡേ.
 പ്രണയിച്ചവരും പ്രണയിച്ചു കൊണ്ടിരിക്കുന്നവരും ആഘോഷമാക്കുന്ന ദിനം.
വാലന്‍റയിന്‍സ് ഡേ ആയതുകൊണ്ട് ആ സന്തോഷം പങ്കിടാൻ വേണ്ടി ഒരു കേക്ക് മുറിച്ച് ഈ ദിനം ആഘോഷിക്കാമെന്ന് പറഞ്ഞുകൊണ്ട് വിജയ് ബാബു പ്രണയ മധുരം നിറഞ്ഞ ആ കേക്ക് കട്ട് ചെയ്തു. 

പ്രണയത്തിന് പ്രാധാന്യമുള്ള ഒരു സീരിയലാണ് ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ. പ്രേക്ഷകർ ഏറ്റുവാങ്ങിയ ഈ പരമ്പര ഇപ്പോൾ 80 ഓളം എപ്പിസോഡുകൾ പിന്നിട്ടു.

 രാഹുലും അഞ്ചുവും വർഷയും വിവേകും മല്ലികയും ഒക്കെ ഇന്നത്തെ സുദിനത്തിൽ നടൻ വിജയ് ബാബുവിനെ സ്വീകരിച്ചു. സീരിയലിന്‍റെ സെറ്റിൽ നടൻ എത്തിയതെന്തിനെന്നുളളത് സസ്പെൻസ്.
 ഇന്നത്തെ ഏഴുമണിക്കുള്ള എപ്പിസോഡ് കണ്ടു വേണം ആ സസ്പെൻസിന് വിരാമമിടാൻ.
ഇതില്‍  ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ശാന്തികൃഷ്ണയാണ്. അനന്തകൃഷ്ണൻ, അരുൺ രാഘവ്,  രാഹുൽ രാമചന്ദ്രൻ, അഞ്ജലി ഹരി, അഞ്ജന മോഹൻ, സുധി, ബേബി അമന തുടങ്ങിയവരാണ് ഈ പരമ്പരയിലെ മറ്റ് അഭിനേതാക്കൾ.
 തിരക്കഥ - സംഭാഷണം വിനു നാരായണൻ, തിങ്കൾ മുതൽ ശനി വരെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തു വരുന്നത്..