'കാറ്റർ പില്ലർ' ടൈറ്റിൽ ലോഞ്ച് നടന്നു..
ലണ്ടൻ മലയാളിയായ വിപിൻ വേണുഗോപാൽ ആദ്യമായി സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന 'കാറ്റർ പില്ലർ' എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് രാജ്യവ്യാപകമായി നടന്നു... സംവിധായകന്റെയും നായകൻ സിറാജുദീൻ നാസറിന്റെയും നായിക മെറിൻ ഫിലിപ്പിന്റെയും ഉൾപ്പെടെ ഏതാനും പ്രമുഖ അഭിനേതാക്കളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടന്നത്...
കാറ്റർ പില്ലറിന്റെ രചന നിർവഹിക്കുന്നത് സംവിധായകൻ തന്നെയാണ്... ഹോളിവുഡ് സിനിമകൾക്ക് വേണ്ടി ക്യാമറ വർക്ക് ചെയ്തിട്ടുള്ളതും ബ്രിട്ടീഷുകാരനുമായ ജോഷ്വ ഇഗോദറോ ആണ് ഈ സിനിമയുടെ ഫോട്ടോഗ്രാഫി ഡയറക്ടർ.. എഡിറ്റിംഗ് വേണുഗോപാൽ, പ്രോജക്ട് ഡിസൈൻ ആന്റ് ലൈൻ പ്രൊഡ്യൂസർ ജിനു വി.നാഥ്, മ്യൂസിക് - അഞ്ജന രാജഗോപാൽ, പ്രൊഡക്ഷൻ ഡിസൈൻ ഹംസ വള്ളിത്തോട,് കോസ്റ്റ്യുസ് -ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഗോപിക ചന്ദ്രൻ, ഫസ്റ്റ് ഫീച്ചേഴ്‌സ് ആൻഡ് അനലോഗ് നരേറ്റീവ് പ്രൊഡക്ഷനാണ് ബാനർ, ഒക്ടോബർ മദ്യത്തോടെ കേരളത്തിൽ കൊച്ചിയിലും മറ്റു ദേശങ്ങളിലുമായി കാറ്റർ പില്ലറിന്റെ ഷൂട്ടിംഗ് ആരംഭിക്കും...