Latest
'ചിയാൻ' വിക്രമിന്റെ 'മഹാൻ' രണ്ടാം ഭാഗം...
05 May 2026 12:30 PM
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ കാർത്തിക് സുബുരാജ് സംവിധാനം ചെയ്ത് 2022-ൽ റിലീസായ ചിത്രമാണ് 'മഹാൻ'. 'ചിയാൻ' വിക്രം, ധ്രുവ് വിക്രം, സിമ്രൻ, ബോബി സിംഹ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച ഈ ചിത്രം തിയേറ്ററുകളിലേക്ക് വരാതെ OTT പ്ലാറ്റ്‌ഫോമിലാണ് നേരിട്ട് റിലീസായത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.

നിലവിൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുവാൻ കാർത്തിക് സുബ്ബരാജ് തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. കാർത്തിക് സുബുരാജ് തന്നെയാണ് ഇക്കാരം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ രണ്ടാം ഭാഗത്തിനായുള്ള സ്‌ക്രിപ്റ്റ് എഴുതുവാൻ ഒരുപാട് ദിവസങ്ങൾ ആവശ്യമാണെന്നും അതിനാൽ ഈ ചിത്രം 2027-ൽ മാത്രമേ തുടങ്ങുവാൻ സാധികയുളൂ എന്നുള്ള വിവരവും കാർത്തിക് സുബുരാജ് പുറത്തുവിട്ടിട്ടുണ്ട്.