ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും തമിഴ് സിനിമയിലേക്ക്...
കായിക താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നത് പുതിയ സംഭവമൊന്നുമല്ല. ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങി നിന്ന കായിക താരങ്ങളായ ശ്രീശാന്ത്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ തുടങ്ങി ഒരുപാട് ക്രിക്കറ്റ് താരങ്ങൾ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റൊരു ക്രിക്കറ്റ് താരവും തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുവാനിരിക്കുകയാണ്. ആ താരം സുരേഷ് റെയ്നയാണ്.
'ഡ്രീം നൈറ്റ് സ്റ്റോറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിൽ ടി.ശരവണകുമാർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് സുരേഷ് റെയ്‌നയാണ് നായകനായി അഭിനയിക്കുന്നത്. ലോഗൻ രചനയും, സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന് സന്തോഷ് നാരായണൻ ആണ് സംഗീതം നൽകുന്നത്. ഈ സിനിമയിൽ അഭിനയിക്കുന്നത് കുറിച്ച് സുരേഷ് റെയ്‌ന സംസാരിക്കുമ്പോൾ, 'തമിഴ്‌നാട്ടിൽ വിസിൽ മുഴക്കുന്ന ഒരു സൈന്യമുണ്ട്. ഞാൻ ഇവിടെ നിരവധി ക്രിക്കറ്റ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. തമിഴ്നാട്ട് ജനങ്ങളുടെ സ്നേഹവും എനിക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് എന്റെ പ്രിയപ്പെട്ട സ്ഥലമാണ്. ചെന്നൈ രസവും, ചെന്നൈ ബീച്ചും എനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാൻ തമിഴിൽ അഭിനയിക്കുന്നത്. ഇനി സിനിമയിലും കളി തുടരും'' എന്നാണ് പറഞ്ഞിരിക്കുന്നത്.
സുരേഷ് റെയ്‌നയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിച്ചു. പിന്നീട് 2022-ൽ അദ്ദേഹം എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിക്കുകയും ചെയ്തു.