Monday, 13 July 2026 | 09:46 AM

Latest

അമ്മ അഭിനയിച്ച ഹിന്ദി ചിത്രത്തിന്റെ റീ-മേക്കിൽ അഭിനയിക്കുന്ന മകൾ....

05 May 2026 12:30 PM
അമ്മ അഭിനയിച്ച ഹിന്ദി ചിത്രത്തിന്റെ റീ-മേക്കിൽ അഭിനയിക്കുന്ന മകൾ....

 

അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇപ്പോൾ ബോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളാണ്. ജാൻവി കപൂർ നായകിയായി അഭിനയിച്ച്  അടുത്തിടെ പുറത്തിറങ്ങിയ 'പരം സുന്ദരി' എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

ഇതിനെ തുടർന്ന് ജാൻവി കപൂർ  ഇപ്പോൾ തന്റെ അമ്മ ശ്രീദേവി അഭിനയിച്ച 'ചാൽബാസ്' എന്ന ഹിന്ദി സിനിമയുടെ റീമേക്കിൽ അഭിനയിക്കാൻ ഒരുങ്ങി വരികയാണെന്നുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ആദ്യം 'ചാൽബാസ്'  ചിത്രത്തിന്റെ റീമേക്കിൽ ശ്രദ്ധ കപൂർ നായികയായി അഭിനയിക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് മുന്നോട്ട് പോയില്ല.

ഇപ്പോൾ, ജാൻവി കപൂർ ആ വേഷം അവതരിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ബോളിവുഡിൽനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്മ അഭിനയിച്ച ഒരു ചിത്രത്തിന്റെ റീമേക്കിൽ മകൾ അഭിനയിക്കുന്നത് വളരെ അപൂർവമായി നടക്കുന്ന ഒരു കാര്യമാണ്.

Tags
chaalbaaz Janhvi Kapoor sridevi kapoor