Latest
നായകനായി അരങ്ങേറ്റം കുറിക്കുന്ന ധനുഷിന്റെ മകൻ..
05 May 2026 12:30 PM
ധനുഷ് തമിഴിൽ മാത്രമല്ല, ടോളിവുഡ്, ബോളിവുഡ്, ഹോളിവുഡ് എന്നീ ഭാഷകളിലെല്ലാം പ്രശസ്തനായ താരമാണ്. ഒരു നടൻ എന്നതിലുപരി ഗായകൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും തന്റെ സാന്നിധ്യം തെളിയിച്ച ഒരു പ്രതിഭയാണ് ധനുഷ്. ഈയിടെ റിലീസായ 'ഇഡ്‌ലി കടൈ' എന്ന ചിത്രത്തിന് ശേഷം രണ്ടു തമിഴ് സിനിമകളിൽ അഭിനയിച്ചുവരുന്ന ധനുഷ് അടുത്ത് തന്റെ മൂത്ത മകനായ യാത്രയെ തമിഴിൽ നായകനായി പ്രവേശിപ്പിക്കാനിരിക്കുകയാണ് എന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്.
ധനുഷ് തന്നെ സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രം മുഖേനയാണത്രെ യാത്ര നായകനാകുന്നത്. ഇതിന്റെ ഭാഗമായാണത്രെ ഈയിടെ ധനുഷ് തന്റെ മക്കൾക്കൊപ്പം തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് ദർശനം നടത്തിയതെന്നും പറയപ്പെടുന്നുണ്ട്.