Tuesday, 23 June 2026 | 10:42 PM

Latest

ധനുഷ്, മോഹൻലാൽ സഖ്യത്തിനായി ശ്രമിക്കുന്നു...

05 May 2026 12:30 PM
ധനുഷ്, മോഹൻലാൽ സഖ്യത്തിനായി ശ്രമിക്കുന്നു...

 

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് നായകനായി  അഭിനയിച്ച്, സംവിധാനം ചെയ്ത 'ഇഡ്ഡലി കടൈ' രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങി. ഈ ചിത്രത്തിന് ഗംഭീര പ്രതികരണം ലഭിച്ചിട്ടുണ്ട്. ഈ സിനിമയെ തുടർന്ന് സൂപ്പർഹിറ്റായ 'പോർ തൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിക്കുന്നത്. 

ഇതിനു പിന്നാലെ, 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത  രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിലും, 'ലബ്ബർ പന്ത്' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത    തമിഴരസൻ പച്ചമുത്തുവിന്റെ  സംവിധാനത്തിലുമാണ് ധനുഷ് അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് പുറമെ  തെലുങ്കിലും ഒരു ചിത്രത്തിൽ ധനുഷ് അഭിനയിക്കാൻ ധനുഷ് തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. 'വാത്തി', 'കുബേര' എന്നീ തെലുങ്ക് ചിത്രങ്ങൾക്ക് ശേഷം ധനുഷ് അഭിനയിക്കാനിരിക്കുന്ന ഈ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത് വേണു ഉഡുഗുളയാണത്രെ.

സായ് പല്ലവിയും, റാണാ ദുഗ്ഗബട്ടിയും ഒന്നിച്ചഭിനയിച്ച 'വിരാട പർവ്വം' എന്ന ചിത്രത്തിന് ശേഷം  വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ യു.വി. ക്രിയേഷൻസാണ് എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിൽ  ധനുഷിനൊപ്പം മലയാള നടനായ  മോഹൻലാലിനെ ഒരു പ്രധാന വേഷത്തിൽ അവതരിപ്പിക്കാനുള്ള ചർച്ചകളും  ഇപ്പോൾ നടക്കുന്നുണ്ടെന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ കാൾ ഷീറ്റ് നൽകുമോ എന്നുള്ള കാര്യം അടുത്തുതന്നെ അറിയുന്നതായിരിക്കും.

Tags
Dhanush Mohanlal