28 വര്‍ഷങ്ങള്‍ക്കുശേഷം 'ഡിസ്കോ' ശാന്തി
മുന്‍കാല ഗ്ലാമറസ് നടി ഡിസ്കോ ശാന്തി 28 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സിനിമയിലേക്ക് വരികയാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുപാട് ചിത്രങ്ങളില്‍ ഗ്ലാമര്‍വേഷങ്ങളില്‍ അഭിനയിച്ച് പ്രശസ്തയായ 'ഡിസ്കോ' ശാന്തി പ്രശസ്ത തെലുങ്ക് നടനായ ശ്രീഹരിയെ വിവാഹം കഴിച്ച് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കി.
കഴിഞ്ഞ 28 വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനിന്ന 'ഡിസ്കോ' ശാന്തി ഇപ്പോള്‍ 'ബുള്ളറ്റ്' എന്ന ചിത്രം മുഖേന വീണ്ടും അഭിനയരംഗത്തേക്ക് വന്നിരിക്കുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഇന്നാസി പാണ്ഡ്യനാണ്. തമിഴ് സിനിമയിലെ പ്രശസ്ത നിര്‍മ്മാതാക്കളില്‍ ഒരാളായ 'ഫൈവ് സ്റ്റാര്‍' കതിരേശന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ രാഘവ ലോറന്‍സ്, എല്‍വിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളില്‍ അഭിനയിക്കുന്നത്.
അരുള്‍നിധി നായകനായി അഭിനയിച്ച 'ഡയറി' എന്ന ചിത്രം സംവിധാനം ചെയ്തത് ഇന്നാസി പാണ്ഡ്യനാണ്. അന്തരിച്ച പ്രശസ്ത നായകന്‍ ആനന്ദന്‍റെ മകളാണ് 'ഡിസ്കോ' ശാന്തി. പ്രകാശ് രാജിന്‍റെ മുന്‍ ഭാര്യ ലളിതകുമാരി, ഡിസ്കോ ശാന്തിയുടെ സഹോദരിയാണ്. ഡിസ്കോ ശാന്തിയുടെ ഭര്‍ത്താവും, നടനുമായ ശ്രീഹരി 2013 ല്‍ അന്തരിച്ചു. 1997-ന് ശേഷം ഡിസ്കോ ശാന്തി അഭിനയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 'ബുള്ളറ്റ്' ചിത്രത്തില്‍ മന്ത്രവാദിയെ പ്പോലുള്ള ഒരു കഥാപാത്രമാണ് 'ഡിസ്കോ' ശാന്തി അവതരിപ്പിക്കുന്നത് .