തമിഴിൽ പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യക്കൊപ്പം ഫഹദ് ഫാസിലും...
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് പാ.രഞ്ജിത്ത്. ഇദ്ദേഹം സംവിധാനം ചെയ്ത ‘അട്ടകത്തി', 'മദ്രാസ്', 'കബാലി, 'കാല', 'ചാർബട്ട പരമ്പറൈ’ എന്നീ ചിത്രങ്ങൾ ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ വിക്രം നായകനായ 'തങ്കലാൻ' എന്ന ചിത്രത്തിന് ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ സിനിമയെ തുടർന്ന് പാ.രഞ്ജിത്ത് ഇപ്പോൾ 'വെട്ടുവം' എന്ന ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്.
'ഗോൾഡൻ റേഷ്യോ ഫിലിംസു'മായി ചേർന്ന് പാ.രഞ്ജിത്തിന്റെ 'നീലം സ്റ്റുഡിയോ'സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ 'അട്ടകത്തി' ദിനേശ് ആണ് നായകനായി അഭിനയിക്കുന്നത്. മലയാളി നടനും, 'ചാർബട്ട പരമ്പറൈ’യിൽ നായകനായും അഭിനയിച്ച ആര്യയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ഇവരെ കൂടാതെ മറ്റൊരു മലയാളി നടനായ ഫഹദ് ഫാസിലും, അശോക് സെൽവനും ഈ ചിത്രത്തിലെ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നുള്ള വാർത്തയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതേ സമയം ഈ ചിത്രത്തിൽ നായകിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് സോബിത തുലിപാലയാണെന്നും റിപ്പോർട്ടുണ്ട്. മലയാളത്തിൽ 'മൂത്തോൻ', തമിഴിൽ പൊന്നിയിൻ 'സെൽവൻ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് സോബിത തുലിപാല.