Wednesday, 24 June 2026 | 03:30 AM

Latest

സന്തോഷ വാർത്ത - 'ഇന്ത്യൻ-3'യുടെ ജോലികൾ പുനരാരംഭിച്ചു...

05 May 2026 12:30 PM
സന്തോഷ വാർത്ത -  'ഇന്ത്യൻ-3'യുടെ ജോലികൾ പുനരാരംഭിച്ചു...

 

മിഴിൽ വന്‍ പ്രതീക്ഷയോടെ റിലീസായി ബോക്സോഫീസില്‍ വൻ പരാജയമായ ചിത്രമാണ് ഷങ്കര്‍, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഇന്ത്യൻ-2'. ഒരുപാട് പ്രതിസന്ധികൾ നേരിട്ട് വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം നിർമ്മിച്ചത് 'ലൈക്ക' പ്രൊഡക്ഷൻസായിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നപ്പോൾ തന്നെ മൂന്നാം ഭാഗത്തിനായുള്ള 70 ശതമാനം ദൃശ്യങ്ങളുടെ ചിത്രീകരണവും നടന്നിരുന്നു.

 എന്നാൽ രണ്ടാം ഭാഗം വൻ പരാജയമായതിനാലും, ലൈക്ക പ്രൊഡക്ഷൻസിന് നേരിട്ട വലിയ  സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി ചിത്രം പുറത്തുവരാൻ സാധ്യതയില്ല എന്നും, ചിത്രം ഉപേക്ഷിച്ചുവെന്നുമുള്ള  റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സന്തോഷം തരുന്നതാണ്. അതായത്   ഇന്ത്യൻ രണ്ടാം ഭാഗത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ച ഉദയനിധി സ്റ്റാലിന്റെ 'റെഡ് ജെയന്റ്' മൂവീസ് 'ഇന്ത്യൻ-3'യുടെ ബാക്കിയുള്ള നിർമ്മാണ ചെലവും, റിലീസ് സംബന്ധമായ കാര്യങ്ങളെല്ലാം   വഹിക്കാമെന്നേറ്റ് ചിത്രത്തിന്റെ  ജോലികൾ പുനരാരംഭിച്ചു എന്നുള്ളതാണ്.

ചിത്രം പൂർത്തിയാക്കാൻ  ഏകദേശം 20 ദിവസത്തെ ഷൂട്ടിങ്ങ് നടത്തണമത്രേ. അത് സംബന്ധമായി ശങ്കർ കമൽഹാസനുമായി കൂടിക്കാഴ്ച്ച നടത്തി എന്നും അടുത്തുതന്നെ ചിത്രീകരണം തുടങ്ങുമെന്നുമാണ് കോളിവുഡിൽ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യാനും  പദ്ധതിയിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.

Tags
Indian-3 kamal haasan